Sleepwalking Land
സ്ലീപ് വാക്കിങ് ലാൻഡ് (2007)

എംസോൺ റിലീസ് – 335

ഭാഷ: പോർച്ചുഗീസ്
സംവിധാനം: Teresa Prata
പരിഭാഷ: ഫസൽ റഹ്മാൻ
ജോണർ: ഡ്രാമ
IMDb

6.7/10

Movie

N/A

മൊസാംബിക്കില്‍ ആഭ്യന്തര യുദ്ധം സംഹാര താണ്ഡവം നടത്തുന്ന കാലം. ഒരു അഭയാര്‍ഥി ക്യാമ്പില്‍ നിന്ന് അമ്മയെ തേടിയിറങ്ങുന്ന മുയ്ദിന്‍ഗയെന്ന പതിമൂന്നുകാരന് ത്വാഹിര്‍ എന്ന വയോധികന്‍ മാത്രമാണ് കൂട്ട്. കലാപകാരികള്‍ തീവെച്ചു നശിപ്പിച്ച ഒരു ബസ്സില്‍ എരിഞ്ഞു തീര്‍ന്നവരെ അടക്കുമ്പോള്‍ കണ്ടെത്തുന്ന കിന്ദ്സുവിന്റെ നോട്ടു ബുക്കുകളില്‍ നിന്ന് മറ്റൊരു ജീവിതം കടന്നു വരുന്നു. പരേതന്റെ കുറിപ്പുകളിലെ സൂചനകള്‍ അവനെ അമ്മയിലേക്ക്‌ നയിക്കുമോ? യുദ്ധത്തിന്റെ കെടുതികളെ മറികടക്കുന്നതില്‍ ഭാവന എന്ത് പങ്കു വഹിക്കും?