എം-സോണ്‍ റിലീസ് – 2620
ഭാഷ | റഷ്യൻ |
സംവിധാനം | Indar Dzhendubaev |
പരിഭാഷ | ഷൈജു എസ് |
ജോണർ | അഡ്വെഞ്ചർ, ഫാന്റസി, റൊമാൻസ് |
വിവാഹ നാളിൽ ചടങ്ങുകൾ ആരംഭിക്കുന്ന നേരത്ത് ഒരു വ്യാളി പറന്നു വന്ന് മിറോസ്ലാവ / മീര പ്രഭുകുമാരിയെ പിടിച്ചു കൊണ്ടു പോവുകയാണ്. അവളെ വളരെ ദൂരെയൊരു ദ്വീപിലെ കോട്ടക്കുള്ളിൽ എത്തിക്കുന്ന വ്യാളി പൊടുന്നനെ എങ്ങോ പോയി മറയുന്നു. തുടർന്ന് അവൾക്ക് അവിടെ വെച്ച് തടങ്കലിൽ കിടക്കുന്നൊരു ചെറുപ്പക്കാരനെ കാണാനും പരിചയപ്പെടാനും കഴിയുന്നു. പേരില്ലാത്ത അവനൊരു പേരും അവൾ നൽകി, അർമാൻ. ആ ദ്വീപിൽ നിന്ന് ഒരാൾക്കും പുറത്ത് പോവാനോ അവിടേക്ക് എത്തിപ്പെടാനോ കഴിയില്ലെന്ന് അർമാൻ അവളോട് പറയുന്നു. ഒരുപാട് നിഗൂഢതകൾ നിറഞ്ഞ അവൻ യഥാർത്ഥത്തിൽ തന്നെ പിടിച്ചു കൊണ്ടു വന്ന വ്യാളിയാണെന്ന് തിരിച്ചറിയുന്ന നിമിഷം അവൾ അവിടുന്ന് രക്ഷപ്പെടാൻ ശ്രമിക്കയാണ്. എന്നാൽ അതിന് കഴിയാതെ പതിയെ മീര അവനുമായി സൗഹൃദത്തിലാവുകയും പുതിയ കാര്യങ്ങൾ പഠിക്കുകയും അർമാനെ പഠിപ്പിക്കുകയും ചെയ്യുന്നു.
അർമാൻ യഥാർഥത്തിൽ ആരാണ്? എങ്ങനെയാണ് അവന് വ്യാളിയായി മാറാൻ കഴിയുന്നത്? അവനെന്തിനാണ് മീരയെ പിടിച്ചോണ്ട് വന്നത്? ഇതിനെല്ലാമുള്ള ഉത്തരങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഒരു ദൃശ്യ വിസ്മയം തന്നെയാണ് 2015ൽ റഷ്യൻ ഭാഷയിൽ പുറത്തിറങ്ങിയ അയാം ഡ്രാഗൺ / On – drakon (I Am Dragon) എന്ന ഈ പ്രണയ ചിത്രം.