എം-സോണ്‍ റിലീസ് – 174
ഭാഷ | റഷ്യന്‍ |
സംവിധാനം | Andrey Zvyagintsev |
പരിഭാഷ | നിഷാദ് തെക്കേവീട്ടിൽ |
ജോണർ | ക്രൈം, ഡ്രാമ |
2014ല്‍ പുറത്തിറങ്ങിയ റഷ്യന്‍ ഡ്രാമ സിനിമയാണ് ലെവിയത്താന്. വടക്കന്‍ റഷ്യയിലെ ഒരു തീരദേശ നഗരത്തില്‍ ജീവിക്കുന്ന കോലിയ എന്ന ഒരു സാധാരണ മനുഷ്യനാണ് ഇതിലെ കേന്ദ്രകഥാപാത്രം. താന്‍ തലമുറകളായി ജീവിച്ചുവരുന്ന സ്ഥലവും കെട്ടിടങ്ങളും നഗരത്തിന്റെ മേയര്‍ കൈക്കലാക്കാന്‍ ശ്രമിക്കുന്നതോടെ കോലിയ ഇവര്‍ക്കെതിരെ പോരാടാന്‍ നിര്‍ബന്ധിതനാകുന്നു. നഗരത്തിലെ അഴിമതി നിറഞ്ഞ അധികാരവര്‍ഗ്ഗത്തോടുള്ള ഒരു സാധാരണക്കാരന്റെ നിലനില്‍പ്പിനായുള്ള ശ്രമമാണ് ഈ സിനിമ. അനീതിയുടെ മുന്നില്‍ നിസ്സഹായകരാകുന്ന പുരോഹിതരെയും ദൈവത്തിനെയും ആക്ഷേപഹാസ്യരൂപേണ ഈ ചിത്രം ചോദ്യം ചെയ്യുന്നുണ്ട്. ബൈബിളിലെ അദ്ധ്യായമായ ഇയ്യോബിന്റെ പുസ്തകത്തിലെ ചില കഥാസന്ദര്‍ഭങ്ങള്‍ നമുക്ക് ഈ സിനിമയിലും കാണാം. സമകാലീന റഷ്യയിലെ സാധാരണ ജനങ്ങളുടെ ജീവിതത്തിന്റെ നേര്‍ക്കാഴ്ച്ച ചിത്രം തരുന്നു. ദി റിട്ടേണ്‍(2003)എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ആന്ദ്രെ സൈഗിന്സ്തെവ് ആണ് ഈ സംവിധാനം ചെയ്തിരിക്കുന്നത്. ഇന്ത്യയില്‍ നടന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഏറ്റവും മികച്ച ചിത്രമായി ലെവിയത്താന് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.