Stalker
സ്റ്റോക്കർ (1979)

എംസോൺ റിലീസ് – 1130

Download

859 Downloads

IMDb

8/10

Movie

N/A

‘റോഡ്സൈഡ് പിക്നിക്ക് ‘ എന്ന നോവലിനെ ആധാരമാക്കി എടുത്ത സിനിമയാണ് 1979ൽ ഇറങ്ങിയ സ്റ്റോക്കർ. ആൻഡ്രൂ തർക്കോവിസ്‌കി എന്ന റഷ്യൻ സിനിമ സംവിധായകന്റെ അവിസ്മരണീയമായ കലാസൃഷ്ടിയെന്നു തന്നെ പറയാം. സോൺ എന്ന നിഗൂഢതകൾ നിറഞ്ഞ ഒരു സ്ഥലം. സോണിലേക്ക് ആളുകളെ സൈന്യത്തിന്റെ കണ്ണ് വെട്ടിച്ചു കടത്തുന്ന ആളാണ് സ്റ്റോക്കർ. അതാണ് അയാളുടെ ഉപജീവനമാർഗം. ഒരു എഴുത്തുകാരനെയും ശാസ്ത്രജ്ഞനെയും സ്റ്റോക്കർ സോണിലേക്ക് കടത്തുന്നു. അവിടെ എല്ലാ ആഗ്രഹങ്ങളും സാധിച്ചു തരുന്ന റൂം എന്ന അറയിലേക്കെത്തുക എന്നതാണ് എഴുത്തുകാരന്റെയും ശാസ്ത്രഞ്ജന്റെയും ലക്ഷ്യം. എന്നാൽ ഇതിനെല്ലാം ഉള്ളിൽ അന്തർലീനമായ കിടക്കുന്ന ഒരുപാട് നിഗൂഢസത്യങ്ങളുണ്ട്. ദുർഘടം പിടിച്ച ആ യാത്രയ്ക്കിടയിൽ ജീവിതത്തിന്റെ അർത്ഥത്തെ പറ്റിയും മനുഷ്യന്റെ ധർമബോധത്തെ കുറിച്ചും കാല്പനികതയെ കുറിച്ചും അവർ സംസാരിക്കുന്നു.

സിനിമയിലെ ഓരോ ഫ്രെയ്മിനും ഓരോ വസ്തുവിനും പ്രേക്ഷകനുമായി ഒരുപാട് സംവദിക്കാനുണ്ട്. കാണുംതോറും പുതിയ അർത്ഥതലങ്ങളിലേയ്ക്ക് നമ്മളെ നയിക്കുന്ന പാഠപുസ്തകമാണ് സ്റ്റോക്കർ എന്ന സിനിമ.