The Mirror
ദ മിറർ (1975)
എംസോൺ റിലീസ് – 20
ഭാഷ: | റഷ്യൻ , സ്പാനിഷ് |
സംവിധാനം: | Andrei Tarkovsky |
പരിഭാഷ: | ഗായത്രി മാടമ്പി |
ജോണർ: | ബയോപിക്ക്, ഡ്രാമ |
ലോകസിനിമയ്ക്ക് എക്കാലത്തേയ്ക്കുമുള്ള മാസ്റ്റർപീസുകൾ സംഭാവന ചെയ്ത പ്രശസ്ത റഷ്യൻ സംവിധായകനാണ് ആന്ദ്രേ തർക്കോവിസ്കി. അദ്ദേഹത്തിന്റെ സ്വന്തം ജീവിത സ്മരണകളുടെ ആദ്യന്തമില്ലാത്ത ആവിഷ്കാരമാണ് 1975ൽ ഇറങ്ങിയ മിറർ എന്ന ചലച്ചിത്രം.
മരണകിടക്കയിൽ കിടക്കുന്ന 40കളിലെത്തിയ അലെക്സി എന്ന കഥാപാത്രത്തിന്റെ ഓർമ്മകളിലൂടെ ചിത്രം സഞ്ചരിക്കുന്നു. വർത്തമാനകാലത്തിൽ പെട്ടുഴലുന്ന കഥാപാത്രം ഒരാശ്വാസമെന്നോണം ഭൂതകാലത്തിലേക്ക് യാത്ര തിരിക്കുമ്പോൾ അവിടെ സ്വപ്‌നങ്ങൾ വില്ലനായി വരുന്നു. അവിടെ നിന്ന് വർത്തമാനകാലത്തിലേക്കും തിരിച്ചു ഭൂതകാലത്തിലേക്കും കഥാപാത്രം സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നു. രണ്ടാം ലോകമഹായുദ്ധത്തിന് മുൻപുള്ളതും, യുദ്ധകാലത്തുള്ളതും , യുദ്ധാനന്തരവുമുള്ള കാലഘട്ടങ്ങളും അലെക്സിയുടെ ഓർമ്മകളിലൂടെ കടന്നു പോകുന്നുണ്ട്. അലെക്സിക്കൊപ്പം തന്നെ പ്രാധാന്യം വരുന്ന അമ്മ കഥാപാത്രം എന്തൊക്കെയോ തേടിപിടിക്കാൻ ശ്രമിക്കുന്ന ഒരു സാധാരണ മനുഷ്യന്റെ പ്രതിരൂപമാണ്.
സ്വപ്നസമാനമായ സിനിമാറ്റോഗ്രാഫിയോടൊപ്പം കാവ്യാത്മകതയും അദ്ദേഹത്തിന്റെ ആത്മകഥാംശവും ചേർന്നുണ്ടായ സൃഷ്ടിയാണ് ദി മിറർ. ആന്ദ്രേ തർക്കോവിസ്കിയുടെ പിതാവായ ആർസെനി തർക്കോവിസ്കിയുടെ 4 കവിതകളും ചിത്രത്തിൽ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. സൈറ്റ് ആന്റ് സൗണ്ട്സ് 2012ലെ ക്രിട്ടിക്സ് പോളിൽ പത്തൊൻപതാം സ്ഥാനവും ഡയറക്ടേഴ്സ് പോളിൽ ഈ ചിത്രത്തിന് ഒൻപതാം സ്ഥാനം ലഭിച്ചു.