എംസോൺ റിലീസ് – 2898

ഭാഷ | ക്രോയേഷ്യൻ |
സംവിധാനം | Ognjen Svilicic |
പരിഭാഷ | അരുൺ അശോകൻ |
ജോണർ | ഡ്രാമ |
2014ൽ ഇറങ്ങിയ ക്രോയേഷ്യൻ ചിത്രമാണ് താക്വാ സു പ്രാവിളാ അഥവാ ഇങ്ങനെയാണ് നിയമങ്ങൾ. (ദീസ് ആർ ദ റൂൾസ്)
ബസ് ഡ്രൈവറായ ഇവോ, ഭാര്യ മായ പിന്നെ അവരുടെ ഒരേയൊരു മകൻ 17 വയസ്സുകാരൻ തോമിച്ച എന്നിവരുടേത് ക്രോയേഷ്യൻ തലസ്ഥാനമായ സാഗ്രെബിൽ ജീവിക്കുന്ന ഒരു സാധാരണ കൊച്ചു കുടുംബമാണ്.
കാശിന് ബുദ്ധിമുട്ടുമ്പോഴും മധ്യവർഗ കുടുംബമാണ്/ചുറ്റുപാടാണ് എന്ന ഒരു സുരക്ഷിതത്വം അവർക്കുണ്ട്. അങ്ങനെ ഇരിക്കുമ്പോഴാണ് തോമിച്ചയെ അവന്റെ സ്കൂളിൽ പഠിക്കുന്ന കുറച്ച് കുട്ടികൾ ചേർന്ന് ക്രൂരമായി മർദിക്കുന്നത്. വീട്ടിൽ വരുമ്പോൾ കുഴപ്പമൊന്നുമില്ലാത്തതുകൊണ്ടും xray പരിശോദിച്ച് പേടിക്കാനില്ലെന്ന് ആശുപത്രിയിൽ വെച്ച് ഡോക്ടർ പറഞ്ഞതിന്റെ അടിസ്ഥാനത്തിലും വീട്ടിലേക്ക് തിരിച്ചുകൊണ്ടവന്ന് മണിക്കൂറുകൾക്കകം തോമിച്ച മയങ്ങി വീഴുകയും അത്യാസന്ന നിലയില ആയി induced comaയിൽ ആക്കേണ്ടി വരുന്നു. ആശുപത്രിയിലെയും പോലീസ് സ്റ്റേഷനിലെയും ഒക്കെ ഒഴുക്കൻ രീതിയിലുള്ള പ്രതികരണം കാണുന്നതോടെ അവരുടെ അന്നുവരെ ഉണ്ടായിരുന്ന മധ്യവർഗകുടുംബങ്ങളിൽ സാധാരണയായി കാണാറുള്ള മിഥ്യാ സുരക്ഷിതത്വബോധം തകർന്ന് വീഴുകയാണ്.
അൾട്രാ-റിയലിസ്റ്റിക് ആയി എടുത്ത ചിത്രം 77 മിനിറ്റ് കൊണ്ട് 48 മണിക്കൂറിനുള്ളിൽ ഒരു കുടുംബത്തിന്റെ ജീവിതം തകിടം മറിയുന്ന കാഴ്ചകൾ മെലോഡ്രാമയില്ലാതെ സ്ഥിരം സിനിമാറ്റിക് രീതിയായ നെഞ്ചത്തടിച്ച് കരച്ചിലും ബഹളവും അതിഭാവുകത്വവും ഒന്നും ഇല്ലാതെയാണ് കാണിച്ചിരിക്കുന്നത്.
ഇങ്ങനുള്ള സന്ദർഭങ്ങളിൽ സാധാരണക്കാർ നേരിടേണ്ടി വരുന്ന ബ്യൂറോക്രസിയും അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാവാറുള്ള പൊതുവെയുള്ള നിർവികാരമായ പ്രതികരണവുമെല്ലാം കൊണ്ടാവാം സിനിമ കണ്ടിരിക്കാൻ കുറച്ച് ബുദ്ധിമുട്ടാണ്. സിനിമ എസ്‌കേപ്പിസമായി കണ്ടുശീലിച്ച നമുക്ക് ജീവിതത്തിലേതു പോലെത്തന്നെ മുന്നോട്ട് പോകുന്ന ഒരു കഥ വേണ്ട closure തന്നില്ലെന്ന് വരാം എന്നതാകും ഈ ചിത്രത്തിന് IMDb റേറ്റിംഗ് കുറയാൻ കാരണമായത്.
കുറച്ച് ഡിപ്രെസ്സിങ് ആയ കൺസെപ്റ്റ് പ്രശ്നമല്ലാത്തവർക്ക് തീർച്ചയായും ട്രൈ ചെയ്യാവുന്നതാണ്.