എംസോൺ റിലീസ് – 2778
ഭാഷ | സിംഹള & ഇംഗ്ലീഷ് |
സംവിധാനം | Uberto Pasolini |
പരിഭാഷ | ജെ. ജോസ് |
ജോണർ | ബയോഗ്രഫി, കോമഡി, ഡ്രാമ |
2004 സെപ്റ്റംബറില്‍ ജര്‍മ്മനിയിലെ ബവേറിയയില്‍, ഇന്റര്‍നാഷണല്‍ ടൂര്‍ണമെന്റ് കളിക്കാന്‍ പോയ, ശ്രീലങ്ക നാഷണല്‍ ഹാന്‍ഡ്ബോള്‍ ടീമിലെ 23 പേരെയും പെട്ടെന്നൊരുദിവസം കാണാതാവുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ശ്രീലങ്കയ്ക്ക് അങ്ങനെയൊരു ടീമേ ഇല്ലെന്ന് ശ്രീലങ്കന്‍ അധികൃതര്‍ വ്യക്തമാക്കുന്നു. ഈ യഥാര്‍ത്ഥകഥയെ ആസ്പദമാക്കി ഉബെര്‍ട്ടോ പസോളിനി സംവിധാനം ചെയ്ത ഇറ്റാലിയന്‍-ശ്രീലങ്കന്‍ ചിത്രമാണ് “മച്ചാന്‍“.
കുടിയേറ്റത്തിന്റെ രാഷ്ട്രീയവും അതിന്റെ സാഹചര്യങ്ങളും സംവദിക്കുന്ന സിനിമ, ഒരു ഫീല്‍ഗുഡ് അനുഭവംകൂടി പ്രദാനം ചെയ്യുന്നു. വികസ്വരരാജ്യങ്ങളിലെ ദുരിതപശ്ചാത്തലങ്ങളില്‍ നിന്ന് കരകയറാനുള്ള മനുഷ്യപ്രയത്നം, ഏതാണ്ടൊക്കെ ഒരുപോലെയാണെന്നതുകൊണ്ട്, ഇന്ത്യയിലുള്ളവര്‍ക്കും ഒരുപരിധി വരെ ഇത് റിലേറ്റബിള്‍ ആയിരിക്കും.