എം-സോണ് റിലീസ് – 695
ഭാഷ | സ്പാനിഷ് |
സംവിധാനം | Alejandro G. Iñárritu |
പരിഭാഷ | ഹിഷാം അഷ്‌റഫ് |
ജോണർ | ഡ്രാമ, ത്രില്ലെർ |
Guillermo യുടെ തിരക്കഥയിൽ Innarritu സംവിധാനം ചെയ്ത് 2000 ൽ പുറത്തു വന്ന മെക്സിക്കൻ സിനിമയാണ് Amores perros. ഹൈപ്പർലിങ്ക് സിനിമ വിഭാഗത്തിൽ പെടുത്താവുന്ന ചിത്രത്തിൽ പരസ്പരം ലിങ്ക് ചെയ്തുകൊണ്ടുള്ള 3 സ്റ്റോറി സെഗ്മെന്റുകൾ ആണുള്ളത്. സ്ട്രീറ്റ് ഡോഗ് ഫൈറ്ററായ ഒക്റ്റാവിയോ, സിറ്റിയിലെ പ്രശസ്ത മോഡൽ വലേറിയ, മിസ്റ്റീരിയസ് കില്ലർ El Chivo എന്നിവരാണ് കഥയിലെ കേന്ദ്ര കഥാപാത്രങ്ങൾ, ഇവർക്കൊപ്പം തന്നെ എല്ലാ സെഗ്‌മെന്റിലും നായ്ക്കൾ ഒരു ഇമ്പോർട്ടന്റ് ക്യാരക്റ്റർ ആയി കടന്നു വരുന്നുണ്ട്.
മെക്സിക്കൻ സിറ്റിയിൽ നടക്കുന്ന ഒരു കാർ ആക്സിഡന്റോടു കൂടിയാണ് ചിത്രം തുടങ്ങുന്നത്, പടത്തിന്റെ തന്നെ മേജർ ടേണിങ് പോയിന്റ് എന്ന് വിശേഷിപ്പിക്കാവുന്ന ഒന്ന്. ആ ഒരു ആക്സിഡന്റ് കഥാപാത്രങ്ങളുടെ ജീവിതത്തിൽ എന്തൊക്കെ മാറ്റങ്ങൾ ഉണ്ടാക്കിയെന്നും, അതിലേക്ക് എത്തിച്ചേരാൻ ഉണ്ടായ സാഹചര്യങ്ങളുമാണ് ചിത്രം പറയാൻ ശ്രമിക്കുന്നത്. ഒരു തുടക്കക്കാരന്റെ സിനിമയിൽ ഉണ്ടാകാവുന്ന പാളിച്ചകളൊന്നും വരാത്ത രീതിയിൽ വളരെ റിയലിസ്റ്റിക് ആയിത്തന്നെ innarito തന്റെ സിനിമയെ പ്രേക്ഷകരിലേക്ക് എത്തിച്ചിട്ടുണ്ട്. (പ്രത്യേകിച്ച് ഡോഗ് ഫൈറ്റ് സീനുകൾ). അതിൽ തന്നെ നോർമൽ ഫ്ലോയിൽ നിന്നുമാറി non chronological ഓർഡറിലുള്ള ചിത്രീകരണം പടത്തിന്‍റെ മെയിൻ ഹൈലൈറ്റുകളിൽ ഒന്നാണ്.
guillermo – innerito കൂട്ടുകെട്ടിൽ പിറന്ന ഡെത്ത് ട്രയോളജിയിലെ ആദ്യ ചിത്രം കൂടിയാണിത്. നിരൂപക പ്രശംസക്കൊപ്പം തന്നെ കാൻസ് ഫിലിം ഫെസ്റ്റിവലിൽ അടക്കം ധാരാളം അവാർഡുകൾ ചിത്രം വാരിക്കൂട്ടുകയുണ്ടായി.