എം-സോണ്‍ റിലീസ് – 2356
ഇറോടിക് ഫെസ്റ്റ് – 04

ഭാഷ | സ്പാനിഷ് |
സംവിധാനം | Carlos Reygadas |
പരിഭാഷ | അഭിജിത്ത് എസ് |
ജോണർ | ക്രൈം, ഡ്രാമ |
കാർലോസ് റെയ്ഗെഡ്സിൻ്റെ രണ്ടാമത്തെ സംവിധാന സംരംഭമാണ് 2005-ൽ പുറത്തിറങ്ങിയ ഈ ചിത്രം.
മാർക്കോസിന്, തൻ്റെ ജനറലായ ബോസിന്റെ, ഒരല്പ്പം സങ്കീർണമായ സ്വഭാവമുള്ള മകളോട് മോഹം തോന്നുന്നു. എന്നാൽ വിലക്ഷണമായി ചെയ്തുപോയ ഒരു കുറ്റത്തിന്റെ പേരിൽ അയാൾ മാനസികമായി വേട്ടയാടപ്പെടുന്നു. അയാൾ ചെയ്ത കാര്യങ്ങൾ അയാളെ കുറ്റബോധത്തിലാഴ്ത്തുന്നു. പിന്നീടങ്ങോട്ട് നടക്കുന്ന സങ്കീർണമായ കഥാപശ്ചാത്തലമാണ് സിനിമയിലുള്ളത്. ധാരാളം നഗ്നതയും, ലൈംഗികരംഗങ്ങളുമെല്ലാം ഉൾപ്പെടുന്ന 18+ചിത്രമാണ് ബാറ്റിൽ ഇൻ ഹെവൻ.