Biutiful
ബ്യുട്ടിഫുൾ (2010)

എംസോൺ റിലീസ് – 1884

Download

1948 Downloads

IMDb

7.4/10

റെവനെന്റ്, ബേർഡ്മാൻ, അമോറെസ് പെറോസ് തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകൻ അലഹാൻഡ്രോ ഗോൺസാലെസ് ഇനാരിറ്റു സംവിധാനം ചെയ്ത മെക്സിക്കൻ ചിത്രമാണ് ബ്യൂട്ടിഫുൾ.
മരിച്ചവരോട് സംസാരിക്കാൻ കഴിവുള്ള ഉക്സ്‌ബെൽ തനിക്ക് ക്യാൻസറാണെന്നും തനിക്കിനി ഏതാനും മാസങ്ങളേ ബാക്കിയുള്ളൂ എന്നും തിരിച്ചറിയുന്നിടത്താണ് കഥ തുടങ്ങുന്നത്.
താൻ മരിച്ചാൽ തന്റെ കുഞ്ഞുങ്ങൾ തെരുവിലേക്ക് ഇറങ്ങേണ്ടി വരുമെന്നും മാനസിക രോഗിയായ ഭാര്യയുടെ പക്കൽ മക്കൾ സുരക്ഷിതരായിരിക്കുകയില്ല എന്നും തിരിച്ചറിയുന്ന ഉക്സ്‌ബെൽ പണം സമ്പാദിക്കാൻ പല അസന്മാർഗിക പ്രവൃത്തികളിലും ഏർപ്പെടുകയും അതയാളെ വലിയ തെറ്റുകളിലേക്ക് നയിക്കുകയും ചെയ്യുന്നു.
ജീവിതത്തെയും മരണത്തെയും കുറിച്ചുള്ള മനോഹരമായ, വേദനിപ്പിക്കുന്ന കാവ്യമാണ് ബ്യൂട്ടിഫുൾ.
മികച്ച വിദേശ ചിത്രത്തിനുള്ള 2010-ലെ ഓസ്കാർ അന്തിമ പട്ടികയിൽ ഈ ചിത്രവും ഉണ്ടായിരുന്നു. ഉക്സ്‌ബെലിനെ അവതരിപ്പിച്ച ഹാവിയർ ബാർഡമിന്റെ പ്രകടനം വാക്കുകൾക്കതീതമാണ്. അത്‌ കൊണ്ടാണ് സിനിമ കണ്ടു കഴിഞ്ഞ ശേഷവും ഉക്സ്‌ബെൽ ഒരു വേദനയായി മനസ്സിൽ തങ്ങി നിക്കുന്നത്.