എംസോൺ റിലീസ് – 3078
ഭാഷ | സ്പാനിഷ് |
സംവിധാനം | Simon West |
പരിഭാഷ | ഫഹദ് അബ്ദുൾ മജീദ് |
ജോണർ | ആക്ഷൻ, അഡ്വഞ്ചർ |
കടല്‍ മാര്‍ഗ്ഗം ഭൂഗോളം ചുറ്റിക്കറങ്ങാനുള്ള പര്യവേഷണ യാത്രയുടെ തലവനായിരുന്നു പോര്‍ച്ചുഗീസുകാരനായ ഫെര്‍ഡിനാന്റ് മഗല്ലന്‍. പക്ഷെ, അദ്ദേഹം ജോലി ചെയ്തിരുന്നത് സ്പെയിനിനു വേണ്ടിയായിരുന്നു.
യൂറോപ്പിന്‍റെ പടിഞ്ഞാറന്‍ ഭാഗത്തുകൂടി ആദ്യമായി ഏഷ്യയിലേക്ക് കപ്പലില്‍ സഞ്ചരിച്ചത് മഗല്ലനാണ്. ശാന്തസമുദ്രത്തിലൂടെ ആദ്യം സഞ്ചരിച്ചതും അദ്ദേഹം തന്നെ. യാത്രയ്ക്കിടയില്‍ ശാന്ത സമുദ്രത്തിന്‍റെ ശാന്തത കണ്ട് സഞ്ചാരപാതയെ മാ പസഫിക്കോ എന്ന് മഗല്ലന്‍ വിളിച്ചു. ലോകം ചുറ്റിയുള്ള യാത്രയ്ക്കിടയില്‍ മഗല്ലന്‍ പല നാടുകള്‍ കണ്ടു. സഞ്ചാര മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തി. പലപ്പോഴും തദ്ദേശീയരോട് ഏറ്റുമുട്ടി.
ആദ്യമായി ലോകം ചുറ്റി സഞ്ചരിച്ച ആളാണ് മഗല്ലൻ എന്നതിൽ ഉപരി ആ യാത്രയെ കുറിച്ച് നിങ്ങൾക്ക് എത്രമാത്രം കാര്യങ്ങളറിയാം എന്നതിനെ ആശ്രയിച്ചിരിക്കും ഈ സീരീസ് നിങ്ങൾക്ക് എത്രമാത്രം ആസ്വാദ്യകരമാകും എന്നത്. എത്ര കുറച്ചറിയാമോ അത്രയും സർപ്രൈസിംഗ് ആയിരിക്കും ഈ സീരീസ്.
മണി ഹൈസ്റ്റിലെ പ്രൊഫെസറെ അനശ്വരനാക്കിയ അൽവാറോ മോർട്ടെയും 300 മൂവി സീരീസുകളിലെ പേർഷ്യൻ രാജാവ് ക്സെർക്സെസിന് ജീവൻ നൽകിയ റോഡ്രിഗോ സാൻറ്റോറോ എന്നിവർ പ്രധാന കഥാപാത്രങ്ങളായ എൽക്കാനോയേയും, മഗല്ലനെയും അവതരിപ്പിച്ച് ആമസോണിൽ 2022 റിലീസ് ആയ 6 എപ്പിസോഡുകൾ മാത്രമുള്ള സ്പാനിഷ് മിനിസീരീസാണ് ബൗണ്ട്ലെസ്സ്.
പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ അതിരില്ലാത്ത കടലിലൂടെയുള്ള മഗല്ലന്റെയും സംഘത്തിന്റെയും യാത്രയാണ് ഈ സീരീസിൽ കാണിക്കുന്നത്.