Don't Look Down
ഡോണ്ട് ലുക്ക് ഡൗൺ (2008)

എംസോൺ റിലീസ് – 1984

ഭാഷ: സ്പാനിഷ്
സംവിധാനം: Eliseo Subiela
പരിഭാഷ: അരുൺ
ജോണർ: ഡ്രാമ, റൊമാൻസ്
IMDb

5.9/10

മാജിക്കൽ റിയലിസം ശ്രേണിയിൽ പെട്ട സിനിമകൾക്ക് പേരുകേട്ട അർജന്റീനിയൻ ഫിലിം മേക്കർ എലിസിയോ സുബിയേലയുടെ 2008 ൽ പുറത്തിറങ്ങിയ ചിത്രം ആണ്   “ഡോണ്ട് ലുക്ക് ഡൗൻ  “അന്റോനെല്ല കോസ്റ്റ  ലിയൻഡ്രോ സ്റ്റിവെൽമാൻ എന്നിവരാണ് പ്രധാന അഭിനേതാക്കൾ .2008 ലെ ലാറ്റിൻ അമേരിക്കൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രത്തിനുള്ള വിജയി, 2008 മോൺ‌ട്രിയൽ‌ ലോക ചലച്ചിത്രമേളയിലെ മികച്ച ലാറ്റിൻ അമേരിക്കൻ‌ ചലച്ചിത്രം എന്നീ നേട്ടങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.

അച്ഛന്റെ ആകസ്മിക മരണം ഉണ്ടാക്കിയ പ്രശ്നങ്ങൾ അലട്ടുന്ന എലോയ്  എന്ന കൗമാരക്കാരൻ യാദൃശ്ചികമായി കണ്ടുമുട്ടിയ എൽവിറ എന്ന യുവതിയിലൂടെ പര്യവേക്ഷണം ചെയ്യപ്പെടാത്ത യാഥാർത്ഥ്യങ്ങളിലേക്ക് അവന്റെ മനസ്സും ശരീരവും ആത്മാവും തുറക്കുന്നതും , ലൈംഗികതയും, ജീവിത യാഥാർഥ്യങ്ങങ്ങളും മനസ്സിലാക്കുന്നതും ആണ് സിനിമയുടെ ഇതിവൃത്തം.
 നിദ്രാടനത്തിനിടെ എലോയ്  യാദൃശ്ചികമായി കെട്ടിടത്തിന്‍റെ മുകളിലുള്ള കിളിവാതില്‍ വഴി എൽവിറയുടെ മുറിയിലെക്ക്  വീഴുന്നതും തുടർന്നുള്ള സംഭവവികാസങ്ങളും ആണ് സിനിമയിൽ പ്രതിപാദിക്കുന്നത്.