El Angel
എൽ ആങ്കെൽ (2018)

എംസോൺ റിലീസ് – 1592

Download

2709 Downloads

IMDb

6.9/10

Movie

N/A

യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് 2018ല് പുറത്തിറങ്ങിയ എൽ ആങ്കെൽ. ലോകത്തെ ഞെട്ടിച്ച സീരിയൽ കില്ലറുടെ കഥ! അർജന്റീനയിൽ നിന്നുള്ള ഈ സ്പാനിഷ് ചലച്ചിത്രം യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി എടുത്തതാണ്. മരണത്തിന്റെ മാലാഖയെന്ന് വിളിപ്പേരുള്ള ഈ അർജന്റീനൻ സീരിയൽ കില്ലർ തന്റെ ഇരുപതാമത്തെ വയസ്സിൽ പൊലീസ് പിടിയിലാകുമ്പോൾ ചെയ്തു കൂട്ടിയിരുന്നത് 11 കൊലപാതങ്ങളും 17 കവർച്ചകളുമാണ്. അർജന്റീനയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ ജയിൽവാസം അനുഷ്ഠിച്ച വ്യക്തിയെന്ന ബഹുമതി മരണത്തിന്റെ മാലാഖ എന്ന് വിളിപ്പേരുള്ള റോബർട്ടോ പുച് സ്വന്തമാക്കി.

പതിഞ്ഞ താളത്തിൽ തുടങ്ങി കഥയിലേക്ക് ഇറങ്ങി ചെല്ലുമ്പോൾ പ്രേക്ഷകനെ മറ്റൊരു തലത്തിലേക്ക് എത്തിക്കുന്ന ഈ ചലച്ചിത്രത്തിൽ റോബർട്ടോ പുച് എന്ന കേന്ദ്ര കഥാപാത്രം അവതരിപ്പിച്ച ലോറെൻസോ ഫെറോ മികച്ച അഭിനയം തന്നെയാണ് കാഴ്ച വെച്ചിരിക്കുന്നത്. ക്യാമറക്കാഴ്ചകൾ കൊണ്ടും സംവിധാന മികവ് കൊണ്ടും സമ്പന്നമാണ് ഈ ചിത്രം. യഥാർത്ഥ ജീവിതത്തെ ആസ്പദമാക്കി എടുത്തതാണെങ്കിൽ കൂടി അതിന്റെ മികവുറ്റ അവതരണത്തിൽ സംവിയാകൻ പൂർണമായും വിജയിച്ചിട്ടുണ്ട്.