El Topo
എൽ ടോപ്പോ (1970)

എംസോൺ റിലീസ് – 771

ഭാഷ: സ്പാനിഷ്
സംവിധാനം: Alejandro Jodorowsky
പരിഭാഷ: ഷൈൻ ദാസ്
ജോണർ: ഡ്രാമ, വെസ്റ്റേൺ
IMDb

7.2/10

Movie

N/A

കൾട്ട് മൂവിക്ക് പുതിയ മാനം നൽകിയ ചിലിയൻ -ഫ്രഞ്ച് ചലചിത്രകാരനാണ് അലെജാണ്‍ഡ്രോ ജൊഡൊറോവ്‌സ്‌കി. അമേരിക്കൻ സിനിമ മേഖലയിൽ ‘മിഡ്‌നൈറ്റ്‌ മൂവി’ പ്രസ്ഥാനത്തിന് കാരണമായത് അലെജാണ്‍ഡ്രോ ജൊഡൊറോവ്‌സ്‌കി യുടെ എൽ ടോപ്പോയുടെ വരവോടെയാണ്. ‘സൈക്കോ- മാജിക്കൽ’ എന്ന വിഭാഗത്തിന്റെ അത്യുന്നത പ്രതിഭശാലി എന്നാണ് ലോകം ജോഡോയെ വിളിക്കുന്നത്.

ഒരു ഗൺ ഫൈറ്റർ തന്റെ നഗ്നനായ മകനുമായി യാത്ര തുടങ്ങുന്നതിലൂടെയാണ് ചിത്രം ആരംഭിക്കുന്നത്. അധികാരത്തിനു വേണ്ടി അയാൾ ഒരുപാടു പേരെ കൊലചെയ്യുന്നതിലൂടെ കഥ സഞ്ചരിക്കുന്നു. പിന്നീട് അയാൾ തന്റെ മോഹങ്ങൾക്ക് വേണ്ടി സ്വന്തം മകനെ ഉപേക്ഷിക്കുന്നതും, ഉയരത്തിൽ നിന്നും പടു കുഴിയിലേക്കുള്ള അയാളുടെ വീഴ്ചയും, പിന്നീട് അയാൾക്കുണ്ടാകുന്ന മാറ്റങ്ങളിലൂടെ കഥ സഞ്ചരിക്കുന്നു…