Heroic Losers
ഹീറോയിക് ലൂസേഴ്സ് (2019)

എംസോൺ റിലീസ് – 1804

അര്‍ജന്റീനയിലെ ചെറിയൊരു പട്ടണത്തില്‍ ജീവിക്കുന്ന ഫെര്‍മിന്‍ പെര്‍ലാസി, തന്റെ ഭാര്യയോടും സുഹൃത്തുക്കളോടുമൊപ്പം ഒരു സഹകരണ പ്രസ്ഥാനം തുടങ്ങാന്‍ പദ്ധതിയിടുന്നു. തീര്‍ത്തും സാധാരണക്കാരായ തൊഴിലാളികളുടെ മൂലധനത്തില്‍ നിന്ന് രൂപം കൊള്ളുന്ന ഈ കോപ്പറേറ്റീവ്, “കോറലീറ്റോ” എന്ന പേരില്‍ പ്രശസ്തമായ, 2001 ലെ അര്‍ജന്റീനിയന്‍ നിക്ഷേപസ്തംഭനത്തില്‍ പെട്ട് പ്രതിസന്ധിയിലാകുന്നു. തങ്ങള്‍ക്ക് നേരിട്ട പ്രതിസന്ധി യഥാര്‍ത്ഥത്തില്‍ ചിലരുടെ ഗൂഡാലോചനയായിരുന്നു എന്ന് മനസിലാക്കുന്ന നിമിഷം മുതല്‍, നഷ്ടപ്പെട്ടത് തിരിച്ചുപിടിക്കാനുള്ള ഒരു കൂട്ടം സാധാരണ തൊഴിലാളികളുടെ പോരാട്ടം തുടങ്ങുകയാണ്.

ഒരു ഹൈസ്റ്റ് ജോണറില്‍ പെടുത്താവുന്ന സിനിമയാണെങ്കിലും, അടിസ്ഥാന ആശയം മുതല്‍ ഈ സിനിമ പുലര്‍ത്തുന്ന തൊഴിലാളി വര്‍ഗ ആഭിമുഖ്യം ശ്രദ്ധേയമാണ്. അക്കാരണത്താല്‍ തന്നെ, സീരിയസായ വായനക്ക് യോഗ്യമായ ഒരു സിനിമയാണിത് എന്ന് കരുതുന്നു.