എംസോൺ റിലീസ് – 3428
ഭാഷ | സ്പാനിഷ് |
സംവിധാനം | Michael Rowe |
പരിഭാഷ | അഷ്‌കർ ഹൈദർ |
ജോണർ | റൊമാൻസ്, ഡ്രാമ |
ഫ്രീലാൻസ് ജേർണലിസ്റ്റായ ലോറയുടെ കഥയാണ് ലീപ് ഇയർ(Año bisiesto).
പഴയതും ചെറുതുമായ ഒരു ഫ്ലാറ്റിൽ ഒറ്റക്കാണ് ലോറയുടെ താമസം. ഏറെക്കുറെ ആ ഫ്ലാറ്റിൽ തന്നെയാണ് അവളുടെ ജീവിതം. ഒറ്റപ്പെട്ടൊരു ജീവിതം ആഗ്രഹിക്കുന്നതു കൊണ്ടു തന്നെ അവൾക്കിഷ്ട്ടം ഏകാന്തതയാണ്. എന്നാലത് മറ്റുള്ളവരുടെ മുമ്പിൽ തുറന്നു കാട്ടാൻ അവൾ ആഗ്രഹിക്കുന്നില്ല, പ്രത്യേകിച്ച് കുടുംബാംഗങ്ങൾക്ക് മുമ്പിൽ. അടിച്ചു പൊളിച്ചുള്ള ജീവിതമാണ് തന്റെതെന്ന്, മറ്റുള്ളവരെ അവൾ തെറ്റിധരിപ്പിക്കുന്നു. ഭക്ഷണം പോലും ഉണ്ടാക്കാൻ താൽപ്പര്യപ്പെടാത്ത ലോറയുടെ പ്രധാന വിനോദം, അയൽവാസികളുടെ ജീവിതത്തിലോട്ട് എത്തിനോക്കുക, ഇടയ്ക്ക് ക്ലബ്ബുകളിൽ പോയി, പരിചയപ്പെടുന്നവരെ വീട്ടിലേക്ക് ക്ഷണിച്ചു അവരുമായി സെക്സിൽ ഏർപ്പെടുക, പക്ഷേ ഈ വരുന്നവർക്ക് സെക്സിനപ്പുറം ലോറയുമായി ഒരു തരത്തിലുമുള്ള ഇമോഷണൽ കണക്ഷനും ഉണ്ടാവാറില്ല. ഒരു പക്ഷേ അവളത് ആഗ്രഹിക്കുന്നുണ്ടാവാം.
കഥ തുടങ്ങുന്നതൊരു ഫെബ്രുവരി 1 നാണ്. ഫെബ്രുവരി 29 ന്, ലോറയുടെ അച്ഛന്റെ ഓർമ ദിവസമാണ്. ആ ദിവസം അടുക്കുന്നതിന്റെ ഇടയിൽ ലോറ, അർതുറോ എന്നൊരാളുമായി റിലേഷനിലാവുന്നു. വൈകൃതമായ സെക്സിൽ തൽപ്പരനായ അർതുറയുമായി ലോറ എന്തിനു റിലേഷൻഷിപ്പിലായി. എന്തായിരിക്കും അവളുടെ മനസ്സിൽ? ആർതുറയുമായി മനസ്സറിഞ്ഞുള്ള ബന്ധമോ, അതോ മനപ്പൂർവം ഉണ്ടാക്കിയെടുത്ത ബന്ധമാണോ? ആണെങ്കിൽ എന്തിനു വേണ്ടി? അർതുറയുടെ മുമ്പിൽ അവൾ മനസ്സു തുറക്കുമോ? ബാക്കി അറിയാൻ സിനിമ കാണുക . ഇച്ചിരി പയ്യേയാണ് പടം പോവുന്നത്.
നഗ്നതയുടെ അതിപ്രസരം ഉള്ളതിനാൽ പ്രായ പൂർത്തിയായവർ മാത്രം കാണുക.