Neruda
നെരൂദ (2016)

എംസോൺ റിലീസ് – 588

Download

312 Downloads

IMDb

6.8/10

പ്രശസ്ത ചിലിയൻ കവിയും ഡിപ്ലോമാറ്റും ആയിരുന്ന പാബ്ലോ നെരൂദയുടെ ജീവിതത്തിലെ ഒരേടാണ് ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത് .
1948 ൽ ചിലിയൻ കമ്മൂണിസ്റ്റ് പാർട്ടി സെനറ്റർ ആയിരുന്ന നെരൂദ അന്നത്തെ ചിലി പ്രസിഡൻറിന്‍റെ ആന്റി കമ്മ്യൂണിസ്റ്റ് നയങ്ങൾക്കെതിരെ പരസ്യമായി പ്രതികരിക്കുകയും ഗവൺമെന്റ് നെരൂദക്കെതിരെ അറസ്റ്റ് വാറൻറ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു . അറസ്റ്റിൽ നിന്ന് രക്ഷപെടാൻ നെരൂദ സുഹൃത്തുക്കളുടെ സഹായത്തോടെ ഒളിവിൽ താമസിക്കുകയും അവസാനം അതിർത്തി കടന്ന് അർജന്റീനയിലേക്ക് രക്ഷപ്പെടുകയും ഉണ്ടായി .
ഈ ചരിത്രത്തിന്‍റെ തുടര്‍ച്ചയായാണ് സിനിമ അവതരിപ്പിക്കുന്നത്‌ .അറസ്റ്റ് വാറൻറ് പുറപ്പെടുവിച്ചതിന് ശേഷം നെരൂദയെ പിടികൂടാനായി ഓസ്കാർ പെല്യൂച്ചിനോ എന്ന പോലീസ് ഓഫീസർ നിയോഗിക്കപ്പെടുന്നു .അദ്ദേഹവും നെരൂദയുമായുള്ള ഒരു ക്യാറ്റ് ആൻഡ് മൗസ് ഗെയിം നമുക്ക് ചിത്രത്തിൽ കാണാം . നെരൂദ എന്നാണ് ചിത്രത്തിന്‍റെ പേരെങ്കിലും ഓസ്കാർ പെല്യൂച്ചിനോയുടെ തലത്തിൽ നിന്നു കൊണ്ടാണ് ചിത്രം കഥ പറഞ്ഞ് പോകുന്നത് .കവിയായ നെരൂദയുടെ കവിതകൾ ഫലപ്രദമായി ഉപയോഗപ്പെടുത്തി യാഥാർത്ഥ്യമാണോ അതോ എല്ലാം നെരൂദയുടെ ഭാവനാ സൃഷ്ടിയാണോ എന്ന സംശയം കാണികളിൽ നിറച്ചു കൊണ്ട് അതി മനോഹരമായാണ് സംവിധായകൻ ഈ ചിത്രം ഒരുക്കിയിരിക്കുന്നത് .