എംസോൺ റിലീസ് – 2985

ഭാഷ | സ്പാനിഷ് |
സംവിധാനം | Ernesto Contreras |
പരിഭാഷ | അരുൺ ബി. എസ്, കൊല്ലം. |
ജോണർ | ഡ്രാമ |
ദാമ്പത്യ ജീവിതത്തിൽ പരാജയപ്പെട്ടുപോയ ഈഗോറും ഭർത്താവുപേക്ഷിച്ച് മകനോടൊപ്പം കഴിയുന്ന പീനയും തമ്മിലുണ്ടാകുന്ന വികാര തീവ്രമായ ബന്ധത്തിന്റെ കഥയാണ് 2014-ൽ പുറത്തിറങ്ങിയ മെക്സിക്കൻ ഈറോട്ടിക്ക് ചലച്ചിത്രമായ ദി ഒബ്സ്ക്യൂർ സ്പ്രിംഗ് (സ്പാനിഷ്: Las Oscuras Primaveras) പറയുന്നത്.
ഒരു വസന്തകാലത്തിന് മുന്നോടിയായി ഈഗോറും പീനയും തമ്മിലുണ്ടാകുന്ന പ്രണയവും ലൈംഗികതയും ഇടകലർന്ന ബന്ധവും അത് രഹസ്യമാക്കി വയ്ക്കുമ്പോഴുള്ള അവരുടെ മാനസിക സംഘർഷങ്ങളും ആഴത്തിൽ അവതരിപ്പിച്ചിട്ടുള്ളതിനാൽ പ്രായപൂർത്തിയായവർ മാത്രം ഈ ചിത്രം കാണേണ്ടതാണ്.