എം-സോണ്‍ റിലീസ് – 2064

ഭാഷ | സ്പാനിഷ് |
സംവിധാനം | Samu Fuentes |
പരിഭാഷ | ഷൈജു എസ് |
ജോണർ | ഡ്രാമ |
സ്പെയിനിലെ ഒരു മലമുകളിൽ ആരും കൂട്ടില്ലാതെ ജീവിക്കുന്ന ഒരു വേട്ടക്കാരനാണ് കഥാനായകനായ മാർട്ടിനോൻ. അവിടെയുള്ള മിക്കവരും മരിച്ചു പോവുകയോ വീട് ഉപേക്ഷിച്ച് നഗരങ്ങളിലേക്ക് ചേക്കേറുകയോ ചെയ്തെങ്കിലും മാർട്ടിനോൻ അവിടം വിട്ട് പോവുന്നില്ല. ചെന്നായ്ക്കളെ വേട്ടയാടി അവറ്റയുടെ തോലെടുത്ത് അടുത്തുള്ള നാട്ടിൽ കൊണ്ട് പോയി വിറ്റാണ് അവൻ ജീവിതം കഴിച്ചു കൂട്ടുന്നത്. അതിന് തന്നെ ദിവസങ്ങളോളം യാത്ര വേണ്ടി വരും.
അങ്ങനെയിരിക്കെ നാട്ടിൽ വരുന്ന സമയത്ത് ഒരു പെണ്ണിനെ കണ്ടുമുട്ടുകയും പോവുമ്പോൾ അവളെയും കൂടെ കൂട്ടുകയും ചെയ്യുന്നു. ഒരു പുതിയ ജീവിതം ആരംഭിക്കുന്ന വേളയിൽ അവൾ നേരത്തെ തന്നെ ഗർഭിണിയാണെന്ന് അവൻ അറിയുന്നു. യാതൊന്നും പറയാതെ പതിവ് ജോലികളിൽ മുഴുകുന്ന മാർട്ടിനോൻ പിറക്കാൻ പോവുന്ന കുഞ്ഞിനായി തൊട്ടിൽ ഉണ്ടാക്കുന്ന കാഴ്ചയാണ് നമുക്ക് കാണാൻ കഴിയുക. എന്നാൽ അസുഖ ബാധിതയായ അവൾ പ്രസവത്തോടെ മരിക്കുന്നു. ഗർഭിണിയും അസുഖ ബാധിതയുമായ ഒരു പെണ്ണിനെ പണത്തിന് വേണ്ടി തനിക്ക് വിറ്റ അവളുടെ അപ്പനെ കാണാൻ അവളുടെയും കുഞ്ഞിന്റെയും ശവങ്ങളുമായി അവൻ മലയിറങ്ങുന്നു. തുടർന്ന് എന്തെല്ലാം കാര്യങ്ങൾ സംഭവിക്കും എന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.
സംഭാഷണങ്ങൾ വളരെ കുറവായ ഈ ചിത്രം മനോഹരമായ ദൃശ്യങ്ങൾ കൊണ്ട് സമ്പന്നമാണ്. കാടിന്റെ മനോഹാരിത ആവോളം നിറഞ്ഞു നിൽക്കുന്ന ഒരു കൊച്ചു സ്പാനിഷ് ചിത്രമാണ് Samu Fuentes സംവിധാനം ചെയ്ത് 2017ൽ പുറത്തിറങ്ങിയ “ദി സ്കിൻ ഓഫ് ദി വുൾഫ്”