എംസോൺ റിലീസ് – 1202

ഭാഷ | സ്പാനിഷ് |
സംവിധാനം | Mario Muñoz |
പരിഭാഷ | പ്രവീൺ അടൂർ |
ജോണർ | ഹൊറർ, മിസ്റ്ററി, ത്രില്ലർ |
മെക്സിക്കോയിലെ കൊച്ചുപട്ടണമായ സാന്താറോസയിലെ കൊലപാതകങ്ങൾ അന്വേഷിക്കാനാണ് ഇൻസ്‌പെക്ടർ ട്രുജിലോ അവിടെ എത്തിച്ചേരുന്നത്. കൊല്ലപ്പെട്ട പെൺകുട്ടികളുടെ ശവശരീരങ്ങളെല്ലാം കണ്ടെത്തിയത് ഒരു ലക്ഷം ഏക്കറോളം പരന്നുകിടക്കുന്ന ഉപ്പ് പാടങ്ങളിലായിരുന്നു. ഫോറൻസിക് വിദഗ്ധരുടെ സേവനം ലഭ്യമല്ലാത്ത ആ പട്ടണത്തിൽ കേസന്വേഷണം അതീവ ദുഷ്കരമായിരുന്നു.
കേസന്വേഷണം ഏറ്റെടുക്കുന്ന ഇൻസ്‌പെക്ടർ ട്രുജിലോയ്ക്കും, ചീഫ് സൽസാറിനും ധാരാളം പ്രതിസന്ധികൾ മറികടക്കാനുണ്ടായിരുന്നു.
2008 ഓസ്കറിന് വേണ്ടി മെക്സിക്കോ ഔദ്യോഗികമായി സമർപ്പിച്ച ഈ ചലച്ചിത്രം ഒട്ടേറെ നിരൂപക പ്രശംസകൾ പിടിച്ചുപറ്റിയിട്ടുള്ളതാണ്.