Border
ബോര്‍ഡര്‍ (2018)

എംസോൺ റിലീസ് – 1073

ഭാഷ: സ്വീഡിഷ്
സംവിധാനം: Ali Abbasi
പരിഭാഷ: ജയേഷ് എസ്
ജോണർ: ക്രൈം, ഡ്രാമ, ഫാന്റസി
IMDb

7/10

സ്വീഡിഷ് കസ്റ്റംസ് ഓഫീസിൽ ജോലി ചെയ്യുന്ന ടീന ഒരു അസാധാരണ കഴിവിന് ഉടമയാണ്. അവൾക്ക് മനുഷ്യരുടെ വികാരങ്ങൾ മണത്ത് കണ്ടെത്താൻ കഴിയും. വിരൂപയായ ടീന ഏതാണ്ട് ഒറ്റയ്ക്കുള്ള ജീവിതമാണ് നയിക്കുന്നത്. ഒരു ദിവസം ടീനയെപ്പോലെ വൈരൂപ്യമുള്ള ഒരാൾ കസ്റ്റംസിൽ എത്തുകയും അയാളുടെ ബാഗിൽ പുഴുക്കളെ പിടിയ്ക്കാനുള്ള ഉപകരണം കണ്ടെത്തുകയും ചെയ്യുന്നു. തന്നെപ്പോലെയുള്ള ഒരാളെ കണ്ടെത്തിയ ടീന തന്നെക്കുറിച്ചുള്ള യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കുന്നതിലൂടെ സിനിമ പുരോഗമിക്കുന്നു.