Ravens
റേവൻസ്‌ (2017)

എംസോൺ റിലീസ് – 2364

ഭാഷ: സ്വീഡിഷ്
സംവിധാനം: Jens Assur
പരിഭാഷ: ഷൈജു. എസ്
ജോണർ: ഡ്രാമ
Download

599 Downloads

IMDb

6.6/10

കഠിനാധ്വാനിയായ കർഷകനാണ് ആഗ്നേ. ജോലി ചെയ്യുക എന്നതല്ലാതെ ആഗ്നേയുടെ ചിന്തകളിൽ മറ്റൊന്നിനും കാര്യമായ സ്ഥാനമില്ല. മകനായ ക്ലോസിന് ഇതിലൊന്നും തന്നെ താത്പര്യവുമില്ല. നാട് വിട്ട് പുറത്തു പോവാൻ കൊതിക്കുന്ന മനസ്സാണ് ക്ലോസിന്റേത്. തന്റെ കാലശേഷം കൃഷിയും മറ്റ് ഉത്തരവാദിത്തങ്ങളും മൂത്ത മകനായ ക്ലോസ് ഏറ്റെടുക്കുമെന്ന പ്രതീക്ഷയിൽ കഴിയുകയാണ് ആഗ്നേ. അതിന്റെ ഭാഗമായി ആഗ്നേ അവനെ പലതും നിർബന്ധിച്ചു പഠിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്.

പാരമ്പര്യമായി തനിക്ക് വന്ന് ചേർന്ന ഉത്തരവാദിത്തങ്ങൾ അടുത്ത തലമുറയിലേക്കും കൈമാറി നൽകേണ്ടത് തന്റെ കടമയാണെന്ന് വിശ്വസിക്കുന്ന അച്ഛന്റെയും, തന്റെ സ്വപ്‌നങ്ങൾക്ക് വേണ്ടി പുതിയ വാതായനങ്ങൾ തേടി പറക്കാൻ ആഗ്രഹിക്കുന്ന മകന്റെയും കഥ വളരെ മനോഹരമായി സംവിധായകൻ അവതരിപ്പിച്ചിരുന്നു.

Ravens (Korparna) എന്ന പേരിൽ 2017ൽ പുറത്തിറങ്ങിയ ഈ സ്വീഡിഷ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് Jens Assur ആണ്.