The Seventh Seal
ദി സെവൻത് സീൽ (1957)
എംസോൺ റിലീസ് – 293
ഭാഷ: | സ്വീഡിഷ് |
സംവിധാനം: | Ingmar Bergman |
പരിഭാഷ: | അരുൺ ജോർജ് ആന്റണി |
ജോണർ: | ഡ്രാമ, ഫാന്റസി |
ക്രൂസേഡ് കഴിഞ്ഞു തിരിച്ചു വരുന്ന ഒരു യോദ്ധാവും അയാളുടെ സഹായിയും കാണുന്നത് പ്ലേഗ് ബാധിച്ചു വലയുന്ന സ്വന്തം നാട്ടിലെ ജനതയെ ആണ്. വീടിനോടടുക്കുമ്പോൾ കാലൻ പ്രത്യക്ഷപ്പെട്ട് പോകാൻ സമയമായെന്ന് യോദ്ധാവിനെ അറിയിക്കുന്നു. യോദ്ധാവ് സ്വന്തം ജീവന് വേണ്ടി ഒരു ചെസ്സ് പോരാട്ടത്തിന് കാലനെ ക്ഷണിക്കുന്നു. അവർ തമ്മിലെ മത്സരവും പ്ലേഗ് ബാധിച്ച ജനതയുടെ കഷ്ടപ്പാടുകളും പറയുന്ന ഈ ചിത്രം ലോകസിനിമയിലെ എക്കാലത്തെയും മികച്ചതിൽ ഒന്നായി വിലയിരുത്തപ്പെടുന്നതാണ്.
ഈ വർഷത്തെ “എംസോൺ ക്ലാസ്സിക് ജൂൺ” സീരിസിലെ അവസാന റിലീസ്.