എംസോൺ റിലീസ് – 3425
ഭാഷ | സ്വീഡിഷ് |
സംവിധാനം | Victor Danell |
പരിഭാഷ | എബിൻ മർക്കോസ് |
ജോണർ | സയൻസ് ഫിക്ഷൻ, ആക്ഷൻ, അഡ്വെഞ്ചർ, മിസ്റ്ററി |
സ്വീഡിഷ് പട്ടണമായ നോർഷോപിങ്ങിൽ 90 -കളിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. UFO കളെ കുറിച്ച് ഗവേഷണം നടത്തുന്ന നോർഷോപിങ്ങിലെ സമിതിയാണ് UFO സ്വീഡൻ. അതിലെ ഫീൽഡ് ഇൻവെസ്റ്റിഗേറ്ററായിരുന്ന ഉനോ സ്വാൻ ഒരു നാൾ മകളെ തനിച്ചാക്കി UFO-യെ തേടിയിറങ്ങിയതിൽ പിന്നെ തിരിച്ചുവന്നില്ല.
ഉനോയെ കാണാതായി ഏതാനും വർഷങ്ങൾക്ക് ശേഷം നോർഷോപിങ്ങിൽ ഒരു അസാധാരണ സംഭവം അരങ്ങേറുന്നു. അന്യഗ്രഹജീവികളാണ് തന്റെ അച്ഛനെ തട്ടിക്കൊണ്ട് പോയതെന്ന് വിശ്വസിച്ചിരുന്ന ഉനോയുടെ മകളായ ഡെനിസ്, ഈ സംഭവത്തിന് തന്റെ അച്ഛന്റെ തിരോധാനവുമായി ബന്ധമുണ്ടെന്ന് തോന്നി ആ സംഭവത്തിന്റെ ചുരുളുകൾ അഴിക്കാൻ ഇറങ്ങിത്തിരിക്കുന്നു. അതിന് ഡെനിസ് സഹായം തേടുന്നത് UFO സ്വീഡന്റെ അടുക്കലും. അച്ഛന് എന്ത് സംഭവിച്ചു എന്നറിയാനുള്ള ഡെനിസിന്റെ അന്വേഷണങ്ങളാണ് പിന്നീടങ്ങോട്ട്.