എം-സോണ്‍ റിലീസ് – 1693
ഭാഷ | തമിഴ് |
സംവിധാനം | K. Selvaraghavan |
പരിഭാഷ | മനോജ് കുന്നത്ത് |
ജോണർ | ആക്ഷൻ, അഡ്വെഞ്ചർ |
സെൽവ രാഘവന്റെ കഥയിൽ അദ്ദേഹം തന്നെ തിരക്കഥ എഴുതി സംവിധാനം ചെയ്ത് കാർത്തി, റീമാ സെൻ, ആൻഡ്രിയ ജെർമിയ എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തിയ തമിഴ് അഡ്വെഞ്ചർ ആക്ഷൻ ചിത്രമാണ് ആയിരത്തിൽ ഒരുവൻ.
വർഷങ്ങൾക്കു മുൻപ് ചോള സാമ്രാജ്യത്തിന്റെ അധഃപതനം പാണ്ഡ്യരാജ്യത്തിനാൽ അടുത്ത് തന്നെ നടക്കും എന്ന് മനസ്സിലാക്കിയ അവിടത്തെ രാജാവ് പാണ്ഡ്യന്മാരുടെ ഒരു ശിലയെ കട്ടെടുത്ത് അവിടെ നിന്നും രക്ഷപ്പെടുന്നു. പാണ്ഡ്യന്മാർ അവരെ തേടിനടന്നെങ്കിലും അവരെ കണ്ടുകിട്ടുന്നില്ല.
യുഗങ്ങൾക്ക് ശേഷം ആ ശിലയെ തേടി കുറെ ഏറെ പുരാവസ്‌തു ശാസ്‌ത്രജ്ഞർ ഇറങ്ങുന്നെങ്കിലും പിന്നീട് ആ ശാസ്‌ത്രജ്ഞരെ തന്നെ കാണാതാകുന്നു.
അങ്ങനെ അവസാനം ചന്ദ്രമൗലി എന്ന ആളെ കുടി കാണാതാവുന്നതോടെ അനിത എന്നാ പോലീസ് ഓഫീസറുടെ നിയന്ത്രണത്തിൽ ഇന്ത്യൻ ഗവണ്മെന്റ് കുറെ ഏറെ പോലീസുകാരെയും, ലാവണ്യ എന്ന ചന്ദ്രമൗലിയുടെ മകളായ പുരാവസ്തു ഗവേഷകയും, മുത്തു എന്ന ഒരു സാധാരണക്കാരനും അദ്ദേഹത്തിന്റെ സഹായികളും കൂടി അവരെ തേടി ഇറങ്ങുന്നതും പിന്നീട് നടക്കുന്ന അവരുടെ കണ്ണഞ്ചിപ്പിക്കുന്ന യാത്രയാണ് ഈ ചിത്രത്തിലൂടെ സംവിധായകൻ പറയുന്നത്.