എം-സോണ്‍ റിലീസ് – 794
ഭാഷ | തമിഴ് |
സംവിധാനം | Karthick Naren |
പരിഭാഷ | ഫഹദ് അബ്ദുൾ മജീദ് |
ജോണർ | ആക്ഷൻ, ക്രൈം, മിസ്റ്ററി |
ജോലിയിൽ നിന്ന് ഒഴിഞ്ഞതിനു ശേഷം ഊട്ടിയിൽ വിശ്രമജീവിതത്തിലാണ് ഇൻസ്പെക്ടർ ദീപക്. പഴയ ഒരു സഹപ്രവർത്തകൻ, പോലീസിൽ ചേരാൻ ആഗ്രഹിക്കുന്ന അയാളുടെ മകനെ അതിൽ നിന്ന് പിന്തിരിപ്പിക്കാൻ ദീപക്കിന്റെ സഹായം തേടുന്നു. തന്നെ കാണാൻ എത്തുന്ന സഹപ്രവർത്തകന്റെ മകനെ പോലീസിൽ ചേരുന്നതിൽ നിന്നും നിരുത്സാഹപ്പെടുത്താൻ താൻ അവസാനമായി അന്വേഷിച്ച തന്റെ ഒരു കാൽ നഷ്ടമാകാൻ ഇടയായതുമായ കേസിന്റെ അനുഭവങ്ങൾ പങ്കുവെക്കുന്നു. ഒരു രാത്രിയിൽ നടക്കുന്ന രണ്ടു കൊലപാതകവും അതിന്റെ അന്വേഷണത്തിൽ ഒരു ദിവസത്തിനുള്ളിൽ നടക്കുന്ന സംഭവ വികാസങ്ങളിലൂടെയുമെല്ലാമാണ് കഥ പിന്നീട് പുരോഗമിക്കുന്നത്. തുടങ്ങി അഞ്ചു മിനിറ്റിനുള്ളിൽ തന്നെ ത്രില്ലിംഗ് ട്രാക്കിൽ എത്തുന്ന സിനിമയിൽ ആദ്യാവസാനം ആ ഉദ്വൈഗം നിലനിർത്തുന്നതിൽ തുടക്കക്കാരന്റെ പതറിച്ച ഏതുമില്ലാതെ സംവിധായകൻ കാർത്തിക് നരേൻ വിജയിച്ചു. തമിഴ് സിനിമകളിൽ കണ്ടുവരുന്ന അനവസരത്തിൽ തിരുകികയറ്റുന്ന പാട്ട് ഇവിടെ ഒഴിവാക്കിയത് സിനിമയോടും അതിന്റെ ജോണറിനോടും ഉള്ള നീതിയായി മ്യൂസിക്, കാമറ, എഡിറ്റിംഗ്, തിരക്കഥ എന്നീ എല്ലാ മേഖലയിലും മികവ് പുലർത്തുന്ന ചിത്രം തീർച്ചയായും കണ്ടിരിക്കേണ്ട ഒരു സസ്പെൻസ് ത്രില്ലർ ആണ്.