എം-സോണ്‍ റിലീസ് – 1657

ഭാഷ | തമിഴ് |
സംവിധാനം | Karthick Naren |
പരിഭാഷ | അശ്വിൻ ലെനോവ |
ജോണർ | ആക്ഷൻ, ക്രൈം, ഡ്രാമ |
നഗരത്തെ മയക്കുമരുന്ന് വിമുക്ത മേഖലയാക്കുക എന്ന ലക്ഷ്യവുമായി നടക്കുന്നൊരു നർക്കോട്ടിക്‌സ് ഓഫീസർ ആണ് ആര്യൻ. ഒരു ദിവസം, ആര്യനുമായി വളരെ അടുപ്പമുള്ള ആളുകൾ ഓരോരുത്തരായി കൊല്ലപ്പെടുന്നു. നഗരത്തിലെ മയക്കുമരുന്ന് ശൃംഖലയുടെ പിന്നിലുള്ള ആരോ ആണ് ഈ കൊലകൾക്കു പിന്നിലെന്ന് മനസ്സിലാക്കുന്ന ആര്യൻ, അവരുടെ പുറകെ പോകുന്നു. എന്നാൽ പൊട്ടിച്ചാലും തീരാത്ത കണ്ണികളായിക്കിടക്കുന്ന മഹാപ്രസ്ഥാനമാണ് മയക്കുമരുന്ന് മാഫിയ എന്നും അതിൽ ചിലതു തന്റെ കുടുംബവുമായി ബന്ധപ്പെട്ട് കിടക്കുന്നതുമാണെന്നതെല്ലാം ആര്യൻ തിരിച്ചറിയുന്നു. രണ്ടാം ഭാഗത്തിനുള്ള സർപ്രൈസുകൾ സമ്മാനിച്ചു കൊണ്ടാണ് ചിത്രം അവസാനിക്കുന്നത്.
യുവ സംവിധായകൻ കാർത്തിക് നരേൻ തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിൽ ആര്യനായി വരുന്നത് അരുൺ വിജയ് ആണ്.