എംസോൺ റിലീസ് – 283
ഭാഷ | തമിഴ് |
സംവിധാനം | Mani Ratnam |
പരിഭാഷ | സൗരവ് ടി പി |
ജോണർ | ക്രൈം, ഡ്രാമ |
സ്വന്തം കണ്മുന്നിൽ വച്ച് അച്ഛനെ നഷ്ട്ടപ്പെട്ട വേലുവിൽ നിന്ന് ഒരുപാട് പേരുടെ ബലമായ ശക്തി വേലുനായ്ക്കറിലേക്കുള്ള മാറ്റം കാണിക്കുന്നതാണ്, 1987 ൽ പുറത്തിറങ്ങിയ മണിരത്നം സംവിധാനം ചെയ്ത ‘നായകൻ‘.
ലോകസിനിമ ചരിത്രത്തിൽ കുറിക്കപ്പെട്ട ചുരുക്കം ചില ഇന്ത്യൻ സിനിമകളിൽ ഒന്നാണ് ‘നായകൻ’. ഉലകനായകൻ കമൽഹാസ്സന്റെ വേലുഭായിലേക്കുള്ള പകർന്നാട്ടം അഭിനയത്തിന്റെ റഫറൻസ് ആയി നിലനിൽക്കുന്നു.
ഒരു മനുഷ്യൻ തന്റെ ജീവിതത്തിൽ എന്തൊക്കെ നേരിടുമോ ഏതിലൂടെ ഒക്കെ കടന്നുപോകുമോ അതൊക്കെ തന്നെ, വേലുവിലൂടെ കാണിക്കാൻ മണിരത്നത്തിനു സാധിച്ചിട്ടുണ്ട്.
ഒരു പാട്ടിന്റെ അകമ്പടിയിൽ മനുഷ്യന്റെ വികാരങ്ങളെ വരച്ചിടാം എന്ന് ഇളയരാജ “തെൻപാണ്ടി ചീമയിലെ…”, എന്ന ഗാനത്തിലൂടെ തെളിയിച്ചു. നായകൻ ഒരു നാഴികക്കല്ലാണ്, ഇന്ത്യൻ സിനിമയുടെ നാഴികക്കല്ല്.