Pariyerum Perumal
പരിയേറും പെരുമാൾ (2018)
എംസോൺ റിലീസ് – 1166
ഭാഷ: | തമിഴ് |
സംവിധാനം: | Mari Selvaraj |
പരിഭാഷ: | ഷൈജു. എസ് |
ജോണർ: | ഡ്രാമ |
പരിയൻ എന്ന പരിയേറും പെരുമാൾ അടിച്ചമർത്തപ്പെട്ട ജാതിയിൽ പിറന്നവനാണ്. Dr.അംബേദ്കറെപ്പോലെയാവണമെന്നുള്ള ആഗ്രഹത്തോടെ ലോ കോളേജിൽ പ്രവേശനം നേടുന്ന അവന് അവിടെയും കാര്യങ്ങൾ എളുപ്പമായിരുന്നില്ല. ഇംഗ്ലീഷ് അറിയാത്ത പരിയനെ കൂടെപ്പഠിക്കുന്ന ജ്യോതി സഹായിക്കുന്നു. ഇവരുടെ സൗഹൃദം ജ്യോതിയുടെ വീട്ടുകാർക്ക് ഇഷ്ടപ്പെടുന്നില്ല. അവരേക്കാൾ താഴ്ന്ന ജാതിയിൽ പിറന്നവൻ എന്ന് അവർ വിശ്വസിക്കുന്ന പരിയനെ അവർ പലതരത്തിൽ ഉപദ്രവിക്കുന്നു.
ജാതി വേർതിരിവുകളും ദുരഭിമാനക്കൊലകളും കാലമിത്ര കഴിഞ്ഞിട്ടും മാറ്റമില്ലാതെ തുടരുന്നുവെന്ന സത്യം ഈ ചിത്രം വളരെ വ്യക്തമായി കാണിച്ചു തരുന്നു. പ്രമുഖ സംവിധായകൻ പാ. രഞ്ജിത്ത് നിർമ്മിച്ച് മാരി സെൽവരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത് 2018ൽ പുറത്തിറങ്ങിയ ഈ തമിഴ് ചിത്രം ഒരുപോലെ പ്രേക്ഷകപ്രീതിയും നിരൂപക പ്രശംസയും നേടി. നിരവധി പുരസ്‌കാരങ്ങൾ നേടിയ ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ പരിയനായും ജ്യോതിയായും അഭിനയിച്ചിരിക്കുന്നത് യുവതാരങ്ങളായ കതിർ, ആനന്ദി എന്നിവരാണ്. എല്ലാവരും തീർച്ചയായും കണ്ടിരിക്കേണ്ട ഒരു ചിത്രം തന്നെയാണ് “പരിയേറും പെരുമാൾ”