Visaranai
വിസാരണൈ (2015)

എംസോൺ റിലീസ് – 1119

ഭാഷ: തമിഴ്
സംവിധാനം: Vetrimaaran
പരിഭാഷ: ഷൈജു. എസ്
ജോണർ: ക്രൈം, ഡ്രാമ, ത്രില്ലർ
Download

5312 Downloads

IMDb

8.4/10

Movie

N/A

2015 ൽ ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയ തമിഴ് ചിത്രമാണ് ‘വിസാരണൈ’. ചെയ്യാത്ത കുറ്റം ചെയ്‌തെന്ന് സമ്മതിപ്പിക്കാൻ പോലീസുകാർ 4 ചെറുപ്പക്കാരുടെ മേൽ നടത്തിയ അതിക്രൂരമായ പീഡനങ്ങളും അധികാര വർഗങ്ങളുടെ അഴിമതിയുമാണ് എം. ചന്ദ്രകുമാർ എഴുതിയ ‘ലോക്കപ്പ്’ എന്ന നോവലിനെ അടിസ്ഥാനമാക്കിയെടുത്ത ഈ ചിത്രത്തിന്‍റെ പ്രമേയം. ചന്ദ്രകുമാറിന്‍റെ സ്വന്തം അനുഭവങ്ങൾ തന്നെയായിരുന്നു അദ്ദേഹം നോവലായി എഴുതിയത്. ഈ ചിത്രം 2016 ൽ ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കർ എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. വെട്രിമാരൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ദിനേഷ്, ആനന്ദി, സമുദ്രക്കനി, ആടുകളം മുരുഗദോസ്, മിഷ ഘോഷൽ എന്നിവരാണ് പ്രധാന അഭിനേതാക്കൾ. 72 ആമത് വെനീസ് ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിച്ച ഈ ചിത്രത്തിന് ആംനസ്റ്റി അന്തർദേശീയ പുരസ്കാരം ലഭിക്കുകയുണ്ടായി. മനസ്സ് മരവിപ്പിക്കുന്ന തരത്തിലുള്ള പോലീസ് മർദ്ദനങ്ങളും ക്രൂരതകളും ചിത്രത്തിൽ ഉടനീളമുണ്ട്.