1 - Nenokkadine
1 - നേനൊക്കഡിനേ (2014)

എംസോൺ റിലീസ് – 2099

Download

6326 Downloads

IMDb

8/10

Movie

N/A

സുകുമാറിന്റെ സംവിധാനത്തിൽ
2014ൽ പുറത്തിറങ്ങിയ സൈക്കോളജിക്കൽ ആക്ഷൻ ത്രില്ലർ ചിത്രമാണ് 1: നേനൊക്കഡിനേ.

ഗൗതം എന്ന റോക്ക് സ്റ്റാറിന്റെ കഥയാണ് ചിത്രം പറയുന്നത്. ഷൈസോഫ്രനിക്ക് ആയതിനാൽ സത്യമേത് മിഥ്യയേത് എന്ന് തിരിച്ചറിയാനാവാത്ത അവസ്ഥയിലാണ് അയാൾ. തന്റെ മാതാപിതാക്കളെ കൊലപ്പെടുത്തിയ അജ്ഞാതരായ മൂന്നുപേരെ കൊന്നതായി സമ്മതിച്ച്, ഗൗതം പോലീസിനു മുന്നിൽ കീഴടുങ്ങുകയാണ്. എന്നാൽ, അന്വേഷണത്തിൽ അങ്ങനെയൊരു കൊലപാതകം പോലും നടന്നിട്ടില്ല എന്ന് പോലീസ് കണ്ടെത്തുന്നു.

സത്യത്തിൽ അങ്ങനെ മൂന്നുപേർ ഉണ്ടോ?അവയെല്ലാം വെറും തോന്നലുകൾ മാത്രമാണെങ്കിൽ പിന്നെ, ഗൗതമിന്റെ മാതാപിതാക്കളെ കൊന്നവർ ആര്?
ഈ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ്,
1: നേനൊക്കഡിനേ.

സാമ്പത്തികമായി പരാജയം ആണെങ്കിൽ കൂടിയും വർഷങ്ങൾക്കിപ്പുറം ഒരു കൾട്ട് ക്ലാസിക്ക്
ആയി, 1: നേനൊക്കഡിനേ മാറി.