Arjun Reddy
അര്‍ജുന്‍ റെഡ്‌ഡി (2017)

എംസോൺ റിലീസ് – 604

Download

6050 Downloads

IMDb

7.9/10

Movie

N/A

തെലുഗ് സിനിമയിൽ നല്ലൊരു മാറ്റമാണ് സംവിധായകൻ സന്ദീപ് വാങ്ക ഈ ചിത്രത്തിലൂടെ നൽകിയത്. ധീരമായ ഒരു പരീക്ഷണം.. ”ഈ കാലത്തെ പ്രണയം” വളരെ യഥാർത്ഥ രീതിയിൽ, ‘റഫ് ‘ ആയി അവതരിപ്പിച്ചിരിക്കുന്നു. നമ്മൾ സ്ഥിരം കണ്ടു ശീലിച്ചിട്ടുള്ള ‘മാതൃകാകഥാപുരുഷന്മാർ’ നിറഞ്ഞ കഥാരീതിയല്ല സിനിമയിലുള്ളത്. എല്ലാ നെഗറ്റീവും ഉള്ള നായകന്‍റെ പ്രണയകഥ.ന്യൂ ജനറേഷൻ റഫ് പ്രണയ കഥയാണ് സിനിമ പറയുന്നത്.പുതിയ കാലത്തിന്‍റെ പ്രണയവും,അതിലെ പ്രശ്നങ്ങളും,ബ്രേക്കപ്പും,സെക്‌സും, എല്ലാം പച്ചയായി അവതരിപ്പിച്ചിരിക്കുന്നു. പഴയ കാല സിനിമാക്കാർ നെറ്റി ചുളിച്ചേക്കാവുന്ന ഒരു ചിത്രമാണ് അർജുൻ റെഡ്‌ഡി.
മെഡിക്കൽ പശ്ചാത്തലമാണ് സിനിമ ഉപയോഗിച്ചിരിക്കുന്നതെങ്കിലും അർജുൻ റെഡ്‌ഡി പൂർണമായും ഒരു ‘നൂറു ശതമാനം’ പ്രണയ സിനിമയാണ് . വിജയ് ദേവരകൊണ്ടേ ശാലിനി പാണ്ഡെയ് രാഹുൽ രാമകൃഷ്ണ തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത് .