എം-സോണ്‍ റിലീസ് – 1655

ഭാഷ | തെലുഗു |
സംവിധാനം | Ramana Teja |
പരിഭാഷ | അർജുൻ ശിവദാസ് |
ജോണർ | ആക്ഷൻ, ത്രില്ലർ |
2020ൽ റിലീസ് ചെയ്ത ആക്ഷൻ ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന തെലുങ്ക് ചിത്രമാണ് അശ്വത്ഥാമാ. യുഎസിൽ നിന്ന് അനിയത്തിയുടെ കല്യാണം കൂടാനായി എത്തുകയാണ് ഗണാ. തുടർന്ന് സന്തോഷകരമായി പോകുന്ന ഗണയുടെ അനിയത്തിയ്ക്ക് സംഭവിക്കുന്ന ഒരു പ്രശനവും, അതെങ്ങനെ സംഭവിച്ചു എന്ന് കണ്ടെത്താൻ ഇറങ്ങുന്ന ഗണയെയും കാണിച്ച് കഥ മുന്നോട്ട് പോകുമ്പോൾ അത്യാവശ്യം നല്ലൊരു ത്രില്ലിംഗ് അനുഭവം തന്നെ സിനിമ പ്രേക്ഷകന് നൽകുന്നുണ്ട്. ഫൈറ്റ് സീനുകൾ, നായകന്റെയും വില്ലന്റെയും പെർഫോമൻസ് എല്ലാം നന്നായിരുന്നു. ഈ സിനിമയിലെ നായകനായ നാഗശൗര്യ തന്നെയാണ് കഥയും കൈകാര്യം ചെയ്തിരിക്കുന്നത്.