Bharat Ane Nenu
ഭരത് അനേ നേനു (2018)
എംസോൺ റിലീസ് – 3179
കൊരട്ടാല ശിവ രചനയും സംവിധാനവും നിർവ്വഹിച്ച് 2018-ൽ മഹേഷ് ബാബുവിനെ നായകനാക്കി പുറത്തിറങ്ങിയ തെലുഗു പൊളിറ്റിക്കൽ ഡ്രാമ ചിത്രമാണ് ഭാരത് അനേ നേനു.
ലണ്ടനിൽ താമസക്കാരനായ ഭരതിന് മുഖ്യമന്ത്രിയായ തന്റെ അച്ഛന്റെ മരണ വാർത്ത അറിഞ്ഞ് നാട്ടിലേക്ക് പോകേണ്ടി വരുന്നു. ചില പൊളിറ്റിക്കൽ സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലം ഭരതിന് ആന്ധ്രപ്രദേശിന്റെ മുഖ്യമന്ത്രിയായി സ്ഥാനമേൽക്കേണ്ടി വരുന്നു. തുടർന്ന് നടക്കുന്ന സംഭവവികാസങ്ങളാണ് ഭരത് അനേ നേനു പറയുന്നത്.
കഥയ്ക്കും, സംവിധാനത്തിനും, അഭിനയത്തിനും മികച്ച നിരൂപപ്രശംസ പിടിച്ചുപറ്റിയ സിനിമ അക്കൊല്ലത്തെ ഹിറ്റ് ചാർട്ടിൽ ഇടം പിടിക്കുകയും ചെയ്തു.