Chi La Sow
ചി ല സൗ (2018)

എംസോൺ റിലീസ് – 1309

ഭാഷ: തെലുഗു
സംവിധാനം: Rahul Ravindran
പരിഭാഷ: ഷൈജു. എസ്
ജോണർ: കോമഡി, റൊമാൻസ്
Download

3047 Downloads

IMDb

7.7/10

Movie

N/A

അടുത്ത 5 വർഷത്തിനുള്ളിൽ കല്ല്യാണമേ കഴിക്കില്ലെന്ന് ഉറപ്പിച്ച 27 വയസ്സുകാരനായ അർജുൻ. അമ്മയുടെ അസുഖം (ബൈപോളാർ) കാരണം തുടർച്ചയായി കല്ല്യാണം മുടങ്ങിപ്പോവുന്ന അഞ്ജലി. ഒരു രാത്രിയിൽ മറ്റാരുടെയും സാന്നിധ്യമില്ലാതെ ഇവരുടെ പെണ്ണ് കാണൽ ചടങ്ങ് നടക്കുന്നു, അതും അർജുന്റെ വീട്ടിൽ വെച്ച്. കല്ല്യാണത്തിന് താത്‌പര്യമില്ലെന്ന് പറയുന്ന അർജുനോട്‌ ആദ്യം ദേഷ്യപ്പെടുന്ന അഞ്ജലി, അവൾക്കിത് ആദ്യത്തെ അനുഭവമല്ലെന്ന് പറയുന്നു. തുടർന്ന് ആ രാത്രിയിൽ ഇരുവരും നേരിടേണ്ടി വരുന്ന പ്രശ്നങ്ങളും അതിന്റെ അനന്തരഫലവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

സുഷാന്ത്, രുഹാനി ശർമ്മ എന്നിവരാണ് യഥാക്രമം അർജുനും അഞ്ജലിയുമായി അഭിനയിച്ചിരിക്കുന്നത്. രാഹുൽ രവീന്ദ്രൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത് 2018ൽ പുറത്തിറങ്ങിയ ഈ ചിത്രം ആ വർഷത്തെ മികച്ച തിരക്കഥക്കുള്ള ദേശീയ പുരസ്‌കാരം നേടുകയുണ്ടായി.