Chitralahari
ചിത്രലഹരി (2019)

എംസോൺ റിലീസ് – 1293

Download

1545 Downloads

IMDb

7.1/10

Movie

N/A

എന്നും വിജയിക്കുന്നവന്റെ വിജയം തലക്കെട്ടേ ആവുകയുള്ളൂ പക്ഷേ തോറ്റു കൊണ്ടിരിക്കുന്നവന്റെ വിജയം ചരിത്രമാകും. വിജയക്യഷ്ണയെ ഈ സമൂഹമൊരു തോൽവി ആയാണ് കണക്കാക്കുന്നത്. മറ്റുള്ളവരെപ്പോലെ എൻജിനീയറിങ് കഴിഞ്ഞ ശേഷം വിജയത്തിനായുള്ള ഓട്ടത്തിലാണ് വിജയക്യഷ്ണ. പക്ഷേ കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല. തന്റെ മുൻപിലുള്ള പ്രതിസന്ധികളെ മറികടന്ന് ഒരു പ്രോജക്ട് നടത്തിയെടുക്കാൻ വിജയക്യഷ്ണ ശ്രമിക്കുന്നു. വിജയക്യഷ്ണക്ക് ജോലിയിലും പ്രണയത്തിലുമെല്ലാം പരാജയമാണ് നേരിടേണ്ടി വരുന്നത്. തന്റെ പേരിലുള്ള വിജയം ജീവിതത്തിൽ വിജയക്യഷ്ണക്ക് നേടാൻ കഴിയുമോ? ഇതിനെല്ലാമുള്ള ഉത്തരമാണ് ചിത്രലഹരി എന്ന ഈ ചിത്രത്തിന്റെ ഇതിവൃത്തം.

കിഷോർ തിരുമലയുടെ സംവിധാനത്തിൽ 2019ൽ പുറത്തിറങ്ങിയ ഈ തെലുഗു ചിത്രത്തിൽ സായ് ധരം തേജ്, കല്യാണി പ്രിയദർശൻ, നിവേദ പെതുരാജ്, സുനിൽ തുടങ്ങിയവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്.