എം-സോണ്‍ റിലീസ് – 1295

ഭാഷ | തെലുഗു |
സംവിധാനം | ഭരത് കമ്മ |
പരിഭാഷ | സഫീര്‍ അലി |
ജോണർ | ആക്ഷന്‍, ഡ്രാമ, റൊമാന്‍സ് |
Info | AF724E4CF54D1290CD53A8209E39040953B0101B |
ബോബി ചോരത്തിളപ്പുള്ള വിദ്യാർത്ഥി നേതാവാണ്. മൂക്കിൻ തുമ്പിലെ ദേഷ്യം ആവശ്യമില്ലാത്ത പ്രശ്നങ്ങളിൽ അയാളെ കൊണ്ടു ചാടിക്കുന്നുണ്ട്. വർഷങ്ങൾക്കുശേഷം ബാല്യകാല സുഹൃത്ത് കൂടിയായ ലില്ലിയെ ബോബി കണ്ടുമുട്ടുന്നു. ലില്ലി ഇപ്പോൾ സ്റ്റേറ്റ് ക്രിക്കറ്റ് താരമാണ്. ഇപ്പോൾ ദേശീയ ടീമിലേക്ക് സെലക്ഷൻ പ്രതീക്ഷിച്ചിരിക്കുകയാണ്. പിന്നീട് ഇരുവർക്കുമിടയിൽ ഉടലെടുക്കുന്ന പ്രണയവും പ്രണയഭംഗവും ഇരുവരുടെയും ജീവിതത്തിൽ വരുത്തുന്ന പരിവർത്തനങ്ങളും തിരിച്ചറിവുകളുമാണ് ചിത്രം അവതരിപ്പിക്കുന്നത്. ഇതിനിടയിൽ സ്ത്രീ സുരക്ഷയും അധികാരി വർഗ്ഗത്തിന്റെ ദുഃസ്വാധീനവുമെല്ലാം ചിത്രം ചർച്ച ചെയ്യുന്നു. വിജയ് ദേവരകൊണ്ട ആരാധകർക്ക്, ആഘോഷിക്കാനുള്ളതെല്ലാം ചിത്രത്തിലുണ്ട്. താരം, അർജുൻ റെഡ്ഢിയിൽ അവതരിപ്പിച്ച ക്ഷുഭിത യൗവനത്തിന്റെ മറ്റൊരു പകർപ്പാണ് ഡിയർ കോമ്രേഡിലും കാണാനാവുക. വിജയ്‍യും രശ്മികയും തമ്മിലുള്ള കെമിസ്ട്രി ചിത്രത്തിലെ പ്രണയരംഗങ്ങൾക്ക് മിഴിവ് പകരുന്നുണ്ട്. മലയാളിയായ ശ്രുതി രാമചന്ദ്രൻ ചിത്രത്തിൽ ഉടനീളം പ്രാധാന്യമുള്ള ഒരു കഥാപാത്രമായെത്തുന്നു ഭാരത് കമ്മ സംവിധാനം ചെയ്ത ഈ തെലുഗു സിനിമ 2019ൽ ആണ് റിലീസ് ആയത്.