• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Dear Comrade / ഡിയർ കോമ്രേഡ് (2019)

November 3, 2019 by Asha

എം-സോണ്‍ റിലീസ് – 1295

പോസ്റ്റര്‍: പ്രവീണ്‍ അടൂര്‍
ഭാഷതെലുഗു
സംവിധാനംഭരത് കമ്മ
പരിഭാഷസഫീര്‍ അലി
ജോണർആക്ഷന്‍, ഡ്രാമ, റൊമാന്‍സ്
Info AF724E4CF54D1290CD53A8209E39040953B0101B

7.2/10

Download

ബോബി ചോരത്തിളപ്പുള്ള വിദ്യാർത്ഥി നേതാവാണ്. മൂക്കിൻ തുമ്പിലെ ദേഷ്യം ആവശ്യമില്ലാത്ത പ്രശ്നങ്ങളിൽ അയാളെ കൊണ്ടു ചാടിക്കുന്നുണ്ട്. വർഷങ്ങൾക്കുശേഷം ബാല്യകാല സുഹൃത്ത് കൂടിയായ ലില്ലിയെ ബോബി കണ്ടുമുട്ടുന്നു. ലില്ലി ഇപ്പോൾ സ്റ്റേറ്റ് ക്രിക്കറ്റ് താരമാണ്. ഇപ്പോൾ ദേശീയ ടീമിലേക്ക് സെലക്ഷൻ പ്രതീക്ഷിച്ചിരിക്കുകയാണ്. പിന്നീട് ഇരുവർക്കുമിടയിൽ ഉടലെടുക്കുന്ന പ്രണയവും പ്രണയഭംഗവും ഇരുവരുടെയും ജീവിതത്തിൽ വരുത്തുന്ന പരിവർത്തനങ്ങളും തിരിച്ചറിവുകളുമാണ് ചിത്രം അവതരിപ്പിക്കുന്നത്. ഇതിനിടയിൽ സ്ത്രീ സുരക്ഷയും അധികാരി വർഗ്ഗത്തിന്റെ ദുഃസ്വാധീനവുമെല്ലാം ചിത്രം ചർച്ച ചെയ്യുന്നു. വിജയ് ദേവരകൊണ്ട ആരാധകർക്ക്, ആഘോഷിക്കാനുള്ളതെല്ലാം ചിത്രത്തിലുണ്ട്. താരം, അർജുൻ റെഡ്ഢിയിൽ അവതരിപ്പിച്ച ക്ഷുഭിത യൗവനത്തിന്റെ മറ്റൊരു പകർപ്പാണ് ഡിയർ കോമ്രേഡിലും കാണാനാവുക. വിജയ്‍യും രശ്മികയും തമ്മിലുള്ള കെമിസ്ട്രി ചിത്രത്തിലെ പ്രണയരംഗങ്ങൾക്ക് മിഴിവ് പകരുന്നുണ്ട്. മലയാളിയായ ശ്രുതി രാമചന്ദ്രൻ ചിത്രത്തിൽ ഉടനീളം പ്രാധാന്യമുള്ള ഒരു കഥാപാത്രമായെത്തുന്നു ഭാരത് കമ്മ സംവിധാനം ചെയ്ത ഈ തെലുഗു സിനിമ 2019ൽ ആണ് റിലീസ് ആയത്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Filed Under: Action, Drama, Romance, Telugu Tagged: Safeer Ali

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]