Hit
ഹിറ്റ് (2020)

എംസോൺ റിലീസ് – 1513

Download

28176 Downloads

IMDb

7.6/10

Movie

N/A

2020ൽ പുറത്തിറങ്ങിയ ഒരു ക്രൈം ത്രില്ലർ മൂവിയാണ് ‘ഹിറ്റ്’. നഗരത്തിലെ കുറ്റകൃത്യങ്ങൾ തടയാൻ നിയോഗിക്കപ്പെട്ട എച്ച്.ഐ.ടി എന്ന ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെന്റിന്റെ ഹെഡാണ് വിക്രം. പെട്ടന്നൊരു ദിവസം വിക്രമിന്റെ കാമുകിയെ കാണാതാവുന്നു. കാമുകിയെ കണ്ടെത്താൻ വേണ്ടിയുള്ള അന്വേഷണം ചെന്ന് നിൽക്കുന്നത് മറ്റൊരു പെൺകുട്ടിയുടെ മിസ്സിംഗ് കേസിലാണ്. തുടർന്നുള്ള അന്വേഷണത്തിന്റെ ഓരോ നിമിഷങ്ങളും പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്നവയാണ്. രണ്ടാം ഭാഗത്തിലേക്ക് നയിക്കുന്ന രംഗങ്ങളോടെ ചിത്രം അവസാനിക്കുമ്പോൾ പ്രേക്ഷകർക്ക് നല്ലൊരു സിനിമാനുഭവം തന്നെ ലഭിക്കും.