Johaar
ജോഹർ (2020)

എംസോൺ റിലീസ് – 2190

ഭാഷ: തെലുഗു
സംവിധാനം: Teja Marni
പരിഭാഷ: വിനീഷ് ഒ കൊണ്ടോട്ടി
ജോണർ: ഡ്രാമ
Download

1768 Downloads

IMDb

7.2/10

Movie

N/A

2020 ൽ Teja Marniയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഒരു തെലുഗു ആന്തോളജി ഡ്രാമ ചിത്രമാണ് ജോഹർ. പൊളിറ്റിക്കൽ ഡ്രാമ വിഭാഗത്തിൽ പുറത്തിറങ്ങുന്ന ആദ്യ തെലുഗു ആന്തോളജി ചിത്രം കൂടിയാണിത്.

രാഷ്ട്രീയ അധികാരം എന്നന്നേക്കും ആയി നിലനിർത്തുന്നതിനായി, അച്ഛന്റെ മരണത്തേ തുടർന്ന് മുഖ്യമന്ത്രി കസേരയിൽ എത്തിയ മകൻ 3000 കോടി രൂപക്ക് അച്ഛന്റെ പ്രതിമ നിർമിക്കാൻ തീരുമാനിക്കുന്നു.
ഇത്രയും വലിയ ഒരു തുക കേവലം ഒരു പ്രതിമയ്ക്കായി മാത്രം മാറ്റിവെക്കുമ്പോൾ സമൂഹത്തിലെ വിവിധ മേഖലയിൽ ഉള്ള സാധാരണക്കാരേ അത് എങ്ങനെ ബാധിക്കും എന്നത് അഞ്ചുപേരുടെ കഥയിലൂടെ പറയുകയാണ് സംവിധായകൻ തേജ മർണി.
മലയാളിയായ എസ്തർ അനിൽ(ദൃശ്യം) ഉൾപ്പടെയുള്ളവരുടെ മികച്ച കാസ്റ്റിംഗ് സിനിമയെ വളരെ മികച്ചതാക്കി മാറ്റി.
2020 ഓഗസ്റ്റ് മാസം ഒടിപി റീലീസ് ലൂടെ എത്തിയ ജോഹാർ തെലുഗിൽ മികച്ച പ്രേക്ഷക പ്രശംസയാണ് നേടിയത്.
സമകാലീന ഇന്ത്യയിലെ രാഷ്ട്രീയ അവസ്ഥ തുറന്ന് പറഞ്ഞാണ് സംവിധായാകൻ സിനിമ അവസാനിപ്പിക്കുന്നത് തന്നെ. 2020 ൽ ഇറങ്ങിയ ഇന്ത്യൻ പ്രാദേശിക ഭാഷ സിനിമകളിൽ ജോഹാർ മുന്നിൽ തന്നെ നിൽക്കുന്നൂ.

തിരക്കഥയ്ക്കും പ്രധാന അഭിനേതാക്കളുടെ പ്രകടനത്തിനും
മികച്ച പ്രതികരണമാണ് ഈ ചിത്രത്തിന് ലഭിച്ചത്