എം-സോണ്‍ റിലീസ് – 1161
ഭാഷ | തെലുഗു |
സംവിധാനം | Vamshi Paidippally |
പരിഭാഷ | ഷൈജു എസ് |
ജോണർ | ആക്ഷൻ, ഡ്രാമ |
ലോകത്തിലെ മുൻനിര സോഫ്റ്റ് വെയർ കമ്പനിയുടെ CEO ആയി സ്ഥാനമേറ്റെടുത്ത ഋഷി കുമാർ ജീവിതത്തിൽ തോൽവി എന്തെന്ന് അറിഞ്ഞിട്ടില്ലായിരുന്നു. വർഷങ്ങൾക്ക് മുൻപ് കോളേജിലെ അവസാന ദിനങ്ങളിൽ തന്റെ ആത്മസുഹൃത്തായിരുന്ന രവിയുമായി അഭിപ്രായ വ്യത്യാസമുണ്ടായി വേർപിരിയുന്ന ഋഷി പിന്നീട് അവനെപ്പറ്റി ഓർക്കുന്നില്ല. എന്നാൽ വർഷങ്ങൾക്ക് ശേഷം തങ്ങളുടെ പ്രൊഫസറിൽ നിന്നും രവിക്ക് സംഭവിച്ച കാര്യങ്ങൾ ഋഷി മനസ്സിലാക്കുന്നു. തനിക്ക് വേണ്ടി രവി നടത്തിയ ത്യാഗമറിയുന്ന ഋഷി അവനെ തൻ്റെ കൂടെ അമേരിക്കയിലേക്ക് കൊണ്ടുപോവാനായി ഇന്ത്യയിലെത്തുകയാണ്. എന്നാൽ കാര്യങ്ങൾ ഋഷി വിചാരിച്ചതു പോലെ അത്ര എളുപ്പമല്ലായിരുന്നു. തുടർന്ന് രവിയുടെ പ്രശ്നങ്ങൾ തീർക്കാൻ ശ്രമിക്കുന്ന ഋഷിയുടെ ജീവിതം തന്നെ മാറുന്നതാണ് ഈ ചിത്രത്തിൻറെ ഇതിവൃത്തം.
കൃഷിയുടെയും കൃഷിക്കാരുടെയും പ്രാധാന്യവും മനുഷ്യനും കൃഷിയും തമ്മിലുള്ള ബന്ധവും കർഷകരെ സംരക്ഷിക്കേണ്ടത് ഒരോരുത്തരുടേയും കടമയാണെന്നും ഈ ചിത്രം പറഞ്ഞു വെയ്ക്കുന്നു. വംശി പൈഡിപ്പള്ളിയുടെ സംവിധാനത്തിൽ 2019ൽ ‘മഹർഷി’ എന്ന പേരിൽ പുറത്തിറങ്ങിയ ഈ തെലുഗു ചിത്രത്തിൽ ഋഷിയായി മഹേഷ് ബാബുവും രവിയായി അല്ലാരി നരേഷും അഭിനയിച്ചിരിക്കുന്നു.