Ninu Veedani Needanu Nene
നിനു വീഡനി നീഡനു നേനേ (2019)

എംസോൺ റിലീസ് – 1271

ഭാഷ: തെലുഗു
സംവിധാനം: Caarthick Raju
പരിഭാഷ: ജിതിൻ.വി
ജോണർ: റൊമാൻസ്, ത്രില്ലർ
Download

2526 Downloads

IMDb

5.8/10

Movie

N/A

മരിച്ചു കഴിഞ്ഞു എന്തായിരിക്കും എന്നു ചിന്തിക്കാത്തവർ ഉണ്ടാവുമോ? അങ്ങനെ ചിന്തിക്കുന്നവർ ആണെങ്കിൽ ഒരിക്കലെങ്കിലും? എന്തായിരിക്കും നമുക്ക് സംഭവിക്കുക, അങ്ങനെ എല്ലാത്തിനോടും യാത്ര പറഞ്ഞുള്ള ഇറങ്ങി പോക്കുകൾക്ക് ശേഷം നമ്മൾ ഒരുപാടു സ്നേഹിച്ചിരുന്ന, നമ്മളെ ജീവനായി കരുതിയിരുന്ന പലരും എങ്ങനെ ആയിരിക്കുമെന്നു കാണാൻ ഒരവസരം കിട്ടിയാൽ ആരെങ്കിലും വിട്ടു കളയുമോ?

ചിലപ്പോൾ പ്രേതങ്ങളെയും പിശാചുകളെയും കഥകളിൽ ഒരുപാട് കണ്ടു പോയവർ ഞെട്ടിപ്പോയേക്കാം, എന്നാൽ അതൊരു യാത്ര പറച്ചിലിനുള്ള അവസരമാണ്. അവരെ ചേർത്തു പിടിക്കാൻ, ആശ്വസിപ്പിക്കാൻ, തണലേകാൻ കഴിയാതെ പോയതിനു പറ്റിയാൽ മാപ്പു പറയാൻ. അതിലേറെ ഇനിയൊരിക്കലും കാണാൻ കഴിയില്ല, അടുത്തിരിക്കാൻ സാധിക്കില്ല എന്നുറപ്പുള്ളവരോടൊപ്പം ഒരുമിച്ചു കൈ പിടിച്ചു, മതിയാവുന്നത്ര ദൂരം നടക്കാൻ ഒരവസരം കിട്ടിയാൽ, വേണ്ടാന്നു പറയാൻ മാത്രം ദുഷ്ടരാവില്ല നമ്മളാരും. അങ്ങനൊരു അവസരം കിട്ടിയവരുടെ കഥയാണ് “Ninu Veedani Needanu Nene”

കാർത്തിക്ക് രാജുവിന്റെ സംവിധാനത്തിൽ 2019ൽ തെലുഗു ഭാഷയിൽ പുറത്തിറങ്ങിയ ഈ ചിത്രം രണ്ട് പ്രണയിതാക്കളുടെ കഥയാണ് പറയുന്നത്. ഒരു ദിവസം ഇവർക്ക് ഹൈദരാബാദിനടുത്ത് വച്ച് ഒരു അപകടം സംഭവിക്കുന്നു അതിന് ശേഷം തിരികെ വീട്ടിലെത്തുന്ന ഇവർ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോവുകയാണ്. ഹൊററും മിസ്റ്റ്റ്ററിയും കോമഡിയും ഫാൻന്റസിയും എല്ലാം ചേർന്ന ഈ ചിത്രം പ്രേക്ഷകനെ നിരാശപ്പെടുത്തില്ലെന്ന് ഉറപ്പാണ്.

കടപ്പാട് : Jayachandran