Oye!
ഓയ്! (2009)

എംസോൺ റിലീസ് – 1335

ഭാഷ: തെലുഗു
സംവിധാനം: Anand Ranga
പരിഭാഷ: സഫീർ‍ അലി
ജോണർ: റൊമാൻസ്
Subtitle

939 Downloads

IMDb

6.9/10

Movie

N/A

പണക്കാരനും ജീവിതം അടിച്ചു പൊളിച്ചു ജീവിക്കുന്നവനുമായ ഉദയ്ക്ക് ഒരു ന്യൂ ഇയർ പാർട്ടിക്കിടയിൽ പരിചയപ്പെടുന്ന സന്ധ്യ എന്ന ലളിത ജീവിതം ജീവിക്കുന്ന പെൺകുട്ടിയോട് പ്രണയം തോന്നുന്നു. അവളുടെ സ്നേഹം പിടിച്ചു പറ്റാനായി പിന്നീട് ഉദയ് അവളുടെ വീട്ടിൽ പേയിങ് ഗസ്റ്റ്‌ ആയി താമസിക്കുന്നു. പിന്നീട് ഇരുവരുടേയും ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളാണ് 2009ൽ ആനന്ദ് രംഗയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഈ തെലുഗു റൊമാന്റിക് ഡ്രാമ സിനിമ പറയുന്നത്. സിദ്ധാർത്ഥും ശ്യാമിലിയും പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ച ഈ സിനിമ ഇറങ്ങിയ സമയത്ത് തിയേറ്ററിൽ പരാജയപ്പെട്ടെങ്കിലും 10 വർഷങ്ങൾക്കിപ്പുറം തെലുഗു സിനിമലോകത്തെ ഏറ്റവും മികച്ച പ്രണയ സിനിമകളിലൊന്നായാണ് അറിയപ്പെടുന്നത്.