Padi Padi Leche Manasu
പഡി പഡി ലേചേ മനസു (2018)

എംസോൺ റിലീസ് – 1796

Subtitle

10576 Downloads

IMDb

6.4/10

Movie

N/A

കൊൽക്കത്തയിൽ ജീവിക്കുന്ന സൂര്യയുടെയും വൈശാലിയുടെയും കഥയാണ് ‘പഡി പഡി ലെചേ മനസു’. ഫുട്ബാൾ താരമായ സൂര്യ, മെഡിക്കൽ വിദ്യാർത്ഥിനിയായ വൈശാലിയെ കണ്ട മാത്രയിൽ പ്രണയിക്കുന്നു. തുടർന്ന് പല രസകരമായ കാര്യങ്ങൾ ചെയ്ത് വൈശാലിയെ സൂര്യ പ്രണയത്തിൽ വീഴ്ത്തുകയാണ്. പ്രണയത്തിലായതും വൈശാലി, വിവാഹത്തെപ്പറ്റി സംസാരിക്കുന്നു. പ്രണയവിവാഹം ചെയ്തിട്ടും വളരെ നേരത്തെ തന്നെ പിരിഞ്ഞ അച്ഛന്റെയും അമ്മയുടെയും ജീവിതം മനസ്സിൽ കിടക്കുന്ന സൂര്യക്ക് വിവാഹം എന്നത് അംഗീകരിക്കാൻ കഴിയാത്ത കാര്യമാണ്.

കാഠ്മണ്ഡുവിൽ വെച്ച് ഇക്കാര്യം പറഞ്ഞ് തർക്കിച്ച് ഇരുവരും പിരിയാൻ തീരുമാനിക്കുന്നു. വിവാഹം കഴിച്ചില്ലേൽ മരിച്ചു പോവുമെന്ന് തോന്നുന്ന ഘട്ടത്തിൽ മാത്രമേ അതിന് ഒരുങ്ങാവൂ എന്ന സൂര്യയുടെ വാദം വൈശാലി അംഗീകരിക്കുന്നു. പിരിഞ്ഞിരിക്കുന്ന സമയം അങ്ങനെ ഒരു തോന്നൽ വരികയാണെങ്കിൽ കൃത്യം ഒരു വർഷത്തിന് ശേഷം അതേ ദിവസം അതേ സ്ഥലത്ത് വരണമെന്ന് ഇരുവരും സമ്മതിക്കുന്നു.

ഒരു വർഷത്തിന് ശേഷം സൂര്യ അതേ സ്ഥലത്ത് വന്ന് വൈശാലിയെ കാത്തിരിക്കുകയാണ്. അന്നാണ് നേപ്പാളിലെ നടുക്കിയ ഭൂകമ്പവും ഉണ്ടാവുന്നത്. തുടർന്ന് എന്ത് സംഭവിക്കുന്നു എന്നതാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം.

കടപ്പാട്: Shyju S