Pelli Choopulu
പെള്ളി ചൂപ്പുലു (2016)

എംസോൺ റിലീസ് – 996

ഭാഷ: തെലുഗു
സംവിധാനം: Tharun Bhascker Dhaassyam
പരിഭാഷ: ഷൈജു. എസ്
ജോണർ: കോമഡി, ഡ്രാമ, റൊമാൻസ്
Download

2826 Downloads

IMDb

8.2/10

Movie

N/A

2016ല്‍ വിജയ്‌ ദേവരകൊണ്ട, ഋതു വര്‍മ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി തെലുഗില്‍ പുറത്തിറങ്ങിയ റൊമാന്റിക്‌ ഡ്രാമ ചിത്രമാണ് പെള്ളി ചൂപ്പുലു. രുണ്‍ ഭാസ്കര്‍ ദാസ്യം ഒരു യഥാര്‍ത്ഥ കഥയെ ആസ്പദമാക്കി തിരക്കഥയെഴുതി സംവിധാനം ചെയ്ത ഈ ചിത്രം 2016 ലെ മികച്ച തെലുഗു ചലച്ചിത്രം, മികച്ച തിരക്കഥ-സംഭാഷണം എന്നിവക്കുള്ള ദേശീയ പുരസ്കാരങ്ങള്‍ നേടുകയുണ്ടായി.

ജീവിതത്തില്‍ പ്രത്യേകിച്ച് ലക്ഷ്യങ്ങളൊന്നുമില്ലാതെ അലസനായി നടക്കുന്ന പ്രശാന്തും, ഒരു ബിസ്സിനസ്സ്കാരിയാവണമെന്ന സ്വപ്നവുമായി നടക്കുന്ന ചിത്രയും ഒരു പെണ്ണുകാണലിലൂടെ പരിചയപ്പെടുകയും അവരവരുടെ ലക്ഷ്യങ്ങള്‍ക്കായി ഒരുമിച്ച് ഫുഡ് ട്രക്ക് ബിസ്സിനസ്സ് ചെയ്യാന്‍ തീരുമാനിക്കുകയും ചെയ്യുന്നു. തുടര്‍ന്ന് അവരുടെ ജീവിതത്തില്‍ ഉണ്ടാവുന്ന വെല്ലുവിളികളും പ്രശ്നങ്ങളുമാണ്‌ തമാശ കലര്‍ന്ന ഈ ചിത്രത്തിന്‍റെ ഇതിവൃത്തം.