Taxiwaala
ടാക്സിവാല (2018)

എംസോൺ റിലീസ് – 1022

ഭാഷ: തെലുഗു
സംവിധാനം: Rahul Sankrityan
പരിഭാഷ: ഷൈജു. എസ്
ജോണർ: കോമഡി, ഹൊറർ, ത്രില്ലർ
Download

3960 Downloads

IMDb

6.8/10

Movie

N/A

2018ല്‍ പുറത്തിറങ്ങിയ രാഹുല്‍ സങ്ക്രിത്യന്‍ സംവിധാനം ചെയ്ത ‘ടാക്സിവാല’ എന്ന ഈ തെലുഗു ചിത്രത്തില്‍ പ്രധാന വേഷം ചെയ്തിരിക്കുന്നത് വിജയ്‌ ദേവരകൊണ്ട, പ്രിയങ്ക ജവാല്‍ക്കര്‍, മാളവിക നായര്‍ തുടങ്ങിയവരാണ്.

ഡിഗ്രി പഠന ശേഷം ഒരു ജോലി കണ്ടെത്താനായി ശിവ ഹൈദ്രാബാദില്‍ അവന്‍റെ സുഹൃത്തിനടുത്തെത്തുന്നു. സുഹൃത്ത് കണ്ടെത്തി കൊടുക്കുന്ന പല ജോലികളിലും ശിവക്ക് അധിക കാലം തുടരാന്‍ കഴിയുന്നില്ല. അവസാനം ഒരു കാബ് ഡ്രൈവര്‍ ആവാമെന്ന് തീരുമാനിച്ച് പഴയൊരു കൊണ്ടസ്സ കാര്‍ വാങ്ങിക്കുന്നു. അങ്ങനെ ശിവയുടെ ജീവിതത്തില്‍ പല സന്തോഷകരമായ മാറ്റങ്ങളും സംഭവിക്കുന്നു. അധികം വൈകാതെ തന്‍റെ കാറിന് അമാനുഷിക ശക്തികളുണ്ടെന്ന് ശിവക്കും കൂട്ടുകാര്‍ക്കും മനസിലാവുകയും അത് വരുത്തി വെക്കുന്ന പ്രശ്നങ്ങളും അതിന്‍റെ കാരണങ്ങള്‍ തേടിയുള്ള ശിവയുടെയും കൂട്ടുകാരുടെയും അന്വേഷണങ്ങളുമാണ് ഈ ചിത്രത്തിന്‍റെ ഇതിവൃത്തം.