Uma Maheswara Ugra Roopasya
ഉമാ മഹേശ്വര ഉഗ്ര രൂപസ്യ (2020)
എംസോൺ റിലീസ് – 1925
ഭാഷ: | തെലുഗു |
സംവിധാനം: | Venkatesh Maha |
പരിഭാഷ: | വിനിൽ ദേവ് കൊണ്ടോട്ടി |
ജോണർ: | ഡ്രാമ |
ഒരു നാട്ടിൻപുറത്ത് ചെറിയൊരു ഫോട്ടോ സ്റ്റുഡിയോ നടത്തുന്ന ഉമാ മഹേശ്വരന്റെ പ്രതികാര കഥയാണ് 2020ൽ തെലുഗുവിൽ പുറത്തിറങ്ങിയ ഉമാ മഹേശ്വര ഉഗ്ര രൂപസ്യ എന്ന ചിത്രം.
ആരോടും പ്രശ്നത്തിന് പോവാത്ത ഒരു സാധാരക്കാരനാണ് ഉമാ മഹേശ്വര. ഒരു ദിവസം കവലയിൽ നടക്കുന്ന ഒരു വഴക്കിനിടയിൽ പിടിച്ചു മാറ്റാൻ ചെല്ലുന്ന അവന് നാട്ടുകാരെ മുന്നിൽ വെച്ച് നല്ലപോലെ ഇടി കൊള്ളേണ്ടി വരികയാണ്. അതുമൂലമുണ്ടായ നാണക്കേട് മാറാൻ തന്നെ തല്ലിയവനെ തിരിച്ചു തല്ലാതെ ഇനി ചെരിപ്പിടില്ല എന്ന് അവൻ ശപദമെടുക്കുകയാണ്.