Uppena
ഉപ്പെന (2021)

എംസോൺ റിലീസ് – 2520

Download

19877 Downloads

IMDb

6.5/10

സമുദ്രം പോലെ വിശാലവും, അഴവും, നിറഞ്ഞ സ്നേഹം. അത് മാത്രമാണ് യഥാർത്ഥ പ്രണയത്തിന്റെ ഉറവിടം. അതിനെ ലൈഗികതയുമായി ചേർത്ത് വിലയിരുത്തുമ്പോഴാണ് പലപ്പോഴും പ്രണയം ഒന്നുമല്ലാതായി മാറുന്നത്. പ്രണയം എന്നത് ശരീരങ്ങളല്ല, രണ്ട് ഹൃദയങ്ങൾ തമ്മിലുള്ള ഒത്തുചേരലാണ്. അവിടെ മറ്റൊന്നിനും സ്ഥാനമില്ല.
അങ്ങനെയൊരു പ്രണയ കഥയാണ് ഉപ്പെന പറയുന്നത്.

ആസി, ബെബ്ബമ്മയുമായി പ്രണയത്തിലാണ്. എന്നാൽ, പഴയ വിശ്വാസപ്രമാണങ്ങളെ ഏതുവിധേനയും സംരക്ഷിക്കാൻ ശ്രമിക്കുന്ന ബെബ്ബമ്മയുടെ അച്ഛൻ അവർക്കിടയിൽ വിലങ്ങുതടി ആവുന്നു. ഈ കഥാതന്തുവിൽ നിന്നാണ് ഉപ്പെന
പുരോഗമിക്കുന്നത്.

പറഞ്ഞുപഴകിയ കഥകൾക്കിടയിൽ അന്ത്യത്തിന്റെ പ്രത്യേകതകൊണ്ട് ചിത്രം വിസ്മയിപ്പിക്കുമെന്ന് തീർച്ച.