Alone
അലോൺ (2007)

എംസോൺ റിലീസ് – 2544

Download

2105 Downloads

IMDb

6.4/10

Movie

N/A

പീ മാക്, വൺ ഡേ, ഹലോ സ്ട്രേഞ്ചർ എന്നീ തായ് ചിത്രങ്ങൾ എംസോൺ പ്രേക്ഷകർക്ക് സുപരിചിതമായിരിക്കും. മേൽപറഞ്ഞ ചിത്രങ്ങളുടെ സംവിധായകനായ Banjong Pisanthanakun ഉം Parkpoom Wongpoom ഉം ചേർന്ന് സംവിധാനം ചെയ്ത് 2007 ൽ പുറത്തിറങ്ങിയ ഹൊറർ ത്രില്ലർ സിനിമയാണ് Alone.

സയാമീസ് ഇരട്ടസഹോദരിമാരായ പിം, പ്ലോയ് എന്നിവർ ഉറ്റസുഹൃത്തുക്കളെപ്പോലെയായിരുന്നു. എന്നാൽ തന്റെ സഹോദരിയുടെ അപ്രതീക്ഷിത മരണം പിമ്മിനെ സങ്കടത്തിലാഴ്ത്തുന്നു. സഹോദരിയുടെ മരണത്താൽ തനിക്കുണ്ടായ മാനസികാഘാതം മാറ്റാനായി തന്റെ കാമുകനുമൊത്ത് പിം സിയോളിൽ താമസമാക്കുന്നു. അങ്ങനെയിരിക്കെ വർഷങ്ങൾക്കുശേഷം തന്റെ അമ്മയ്ക്കു സുഖമില്ല എന്നറിഞ്ഞ് പിം, തന്റെ കാമുകൻ വീ യുമൊത്ത് തായ്ലാന്റിലെ വീട്ടിലേക്ക് മടങ്ങിവരുന്നു. അവിടെ വെച്ച് പിമ്മിനെ തന്റെ സഹോദരിയുടെ ആത്മാവ് വേട്ടയാടാൻ തുടങ്ങുന്നു.

എന്തിനായിരിക്കും പിം തന്റെ സഹോദരിയുടെ ആത്മാവിനാൽ വേട്ടയാടപ്പെടുന്നത്?

പ്ലോയുടെ മരണത്തിൽ എന്തെങ്കിലും ദുരൂഹതയുണ്ടോ?

ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം ചിത്രം കണ്ട് തന്നെ അറിയുക. ഹിന്ദിയിലും കന്നഡയിലും മലയാളത്തിലും ഒരുപാട് മാറ്റങ്ങൾ വരുത്തി ഈ സിനിമ റീമേക്ക് ചെയ്ത് ഇറക്കിയിരുന്നു. ഈ സിനിമയിൽ സൈക്യാട്രിസ്റ്റിന്റെ വേഷം ചെയ്തത് ചിത്രത്തിന്റെ സംവിധായകനായ Banjong Pisanthanakun തന്നെയായിരുന്നു.