എം-സോണ്‍ റിലീസ് – 2098

ഭാഷ | തായ് |
സംവിധാനം | Mez Tharatorn |
പരിഭാഷ | ആദം ദിൽഷൻ |
ജോണർ | കോമഡി, റൊമാൻസ് |
ബന്ധു നിയമനം വിലക്കിയ ഒരു ബാങ്കിലാണ് നായകൻ സുവയും നായിക ജിബും ജോലി ചെയ്യുന്നത്. അവിടെ വെച്ച് ഇരുവരും അടുത്തറിയുകയും പ്രണയത്തിലാവുകയും ചെയ്യുന്നു. തങ്ങളുടെ പ്രണയം കരിയറിനെ ബാധിക്കും എന്നത് കൊണ്ട് ഇരുവരും തങ്ങളുടെ ബന്ധം ആൾക്കാരിൽ നിന്നും മറച്ച് വെക്കാൻ ശ്രമിക്കുന്നു. കാരണം, ഇവരുടെ ബന്ധം ബാങ്ക് അറിഞ്ഞാൽ ഒരാളുടെ ജോലി തെറിക്കും എന്നത് ഉറപ്പാണ്. രണ്ട് പേർക്കും ജോലി നഷ്ടപ്പെടാതെ പ്രണയിക്കുകയും വേണം.
ആയിടെയാണ് ബാങ്കിലെ ഒരു എ ടി എം മെഷീൻ, പിൻവലിച്ചതിൽ ഉപരി പണം കൊടുക്കുന്നു എന്ന വാർത്ത പുറത്ത് വന്നത്. ഈ അവസരം രണ്ട് പേരും മുതലാക്കാൻ ശ്രമിക്കുന്നു. എ ടി എമ്മൈലെ പ്രശ്നം ആദ്യം പരിഹരിക്കുന്ന ആൾക്ക് ബാങ്കിൽ തുടരാം അല്ലാത്ത ആൾ രാജി വെക്കാം എന്നാണ് ഉടമ്പടി. നല്ല രീതിയിൽ കോമഡിയും പ്രണയവും നിറഞ്ഞ തൈലാൻഡിലെ പണം വാരി സിനിമകളിൽ ഒന്നാണിത്. വൺ ഡേ, ഹലോ സ്ട്രേഞ്ചർ സിനിമകളിലെ നായകനാണ് ഇതിലും നായക വേഷം ചെയ്തിട്ടുള്ളത്.